Keralaliterature.com

അഗ്‌നിനൃത്തം

കനലാട്ടം. തീയാട്ട്, തെയ്യം, തിറ. തീയാട്ടില്‍ കോമരം ഇളകി കനലാട്ടം നടത്തുന്നു. ഒറ്റക്കോലം (വിഷ്ണുമൂര്‍ത്തി), പൊട്ടന്‍തെയ്യം എന്നീ തെയ്യങ്ങള്‍ തീക്കൂമ്പാരത്തില്‍ പലതവണവീഴും. തുടയിലും മുടിയിലും ഉഗ്രമായ പന്തങ്ങള്‍ പിടിപ്പിച്ച് നൃത്തമാടുന്ന തെയ്യങ്ങളും തിറകളുമുണ്ട്. പാണന്‍മാരുടെ തീയെറിമാല, മലയന്‍മാരുടെ അഗ്‌നികണ്ഠാകര്‍ണന്‍ എന്നീ തെയ്യം-തിറകള്‍ അരയില്‍ എട്ടു കെട്ടു പന്തങ്ങള്‍ പിടിപ്പിച്ചാണ് ആടുന്നത്.

Exit mobile version