Tag archives for theyyam
ഉള്ളാറ്റില്‍ ഭഗവതി
കാഞ്ഞരങ്ങാട്ടു ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കാവാണ് ഉള്ളാറ്റില്‍ ഭഗവതിക്കാവ്. ഈ ഭഗവതിയുടെ തെയ്യം ധനു പത്താം തീയതി കാഞ്ഞങ്ങാട്ടു ശിവക്ഷേത്രത്തിന്റെ നടയില്‍വെച്ച് കെട്ടിയാടാറുണ്ട്. രൗഗ്രഭാവമുള്ള ശക്തിസ്വരൂപിണിയാണ് ഉള്ളാറ്റില്‍ ഭഗവതി. വട്ടമുടിയും, ചിരിളിട്ടെഴുത്തും, കെട്ടുപന്തവും, വടക്കാതും അലങ്കാരപ്പത്തിയും, വാര്‍വാലും ഈ തെയ്യത്തിന്റെ…
മനയോല
മഞ്ഞനിറമുള്ള ഒരുതരം ധാതുദ്രവ്യം. മനയോലയില്‍ മറ്റു നിറങ്ങള്‍ ചേര്‍ത്ത് പച്ച, ചെമപ്പ് എന്നിവ ഉണ്ടാക്കാം. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, തെയ്യം തുടങ്ങിയ അനേകം കലകള്‍ക്ക് മുഖത്തെഴുതാന്‍ മനയോലയുടെ ആവശ്യമുണ്ട്.
പൂക്കച്ച
തെയ്യം, തിറ എന്നിവയ്ക്കുള്ള ഒരു അരച്ചമയം. അരയുടയുടെ ഒരുവശം തൂങ്ങിനില്‍ക്കുന്ന തുണിയാണത്. വേട്ടയ്‌ക്കൊരുമന്‍. വൈരജാതന്‍ തുടങ്ങിയ ചെയ്യം തിറകള്‍ക്ക് വടക്കന്‍ പ്രദേശങ്ങളില്‍ പൂക്കച്ച ഉപയോഗിക്കും. മറ്റു പല പ്രദേശങ്ങളിലും അതിനു പകരം തലച്ചുറ്റ് കച്ചയാണ് ഉപയോഗിക്കുക. കളരിയഭ്യാസികള്‍ ഉപയോഗിക്കുന്ന കച്ചയ്ക്കും പൂക്കച്ച…
പുള്ളിക്കുറത്തി
പതിനെട്ടുതരം കുറത്തികളിലൊന്ന്. പാര്‍വതീസങ്കല്പത്തിലുള്ള ദേവത. ഉത്തരകേരളത്തിലെ വേലന്മാര്‍ പുള്ളിക്കുറത്തിയുടെ തെയ്യം കെട്ടും.
വണ്ണാത്തിപ്പോതി
ഭദ്രകാളിയാല്‍ വധിക്കപ്പെട്ട ഒരു പെരുവണ്ണാത്തിയുടെ സങ്കല്‍പത്തിലുള്ള തെയ്യം. മാവിലരും ചിങ്കത്താന്മാരും വണ്ണാത്തിഭഗവതിയെ കെട്ടിയാടിവരുന്നു. ഇവരുടെ പാട്ടുകളില്‍ ഈ ദേവതയെക്കുറിച്ചുള്ള കഥ പൂര്‍ണമായി ആഖ്യാനം ചെയ്യുന്നില്ല. പാണന്മാരുടെ ഭദ്രകാളിത്തോറ്റത്തില്‍ ആ കഥ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്.
തേപ്പ്
മുഖത്തുതേപ്പ്. കഥകളി, തെയ്യം തുടങ്ങിയ മിക്ക കലകളിലും മുഖത്തുതേപ്പുണ്ട്. പച്ച, കത്തി എന്നിവയ്ക്ക് തേപ്പാണ്. തെയ്യങ്ങള്‍ക്ക് തേപ്പും എഴുത്തും. പതിവുണ്ട്. മഞ്ഞള്‍,അരിച്ചാന്ത്, ചുകപ്പ് തുടങ്ങിയവ തേപ്പിന് ഉപയോഗിക്കും. കുറുന്തിനി ഭഗവതി,കുറുന്തിനിക്കാമന്‍, കക്കരഭഗവതി, മുത്തപ്പന്‍, തിരുവപ്പന്‍ പുതിച്ചോന്‍, മുന്നായീശ്വരന്‍,കര്‍ക്കടോത്തി തുടങ്ങിയ പല തെയ്യങ്ങള്‍ക്കും…
തലപ്പാളി
തെയ്യം, തിറ തുടങ്ങിയ നാടന്‍ കലകള്‍ക്ക് ഉപയോഗിക്കുന്ന ഒരു കേശാലങ്കാരം. നെറ്റിയുടെ മുകളില്‍ കെട്ടുന്ന ഒരു പട്ടാണിത്. ആ പട്ടിന് ഓട്ടിന്റെ 21 കല്ലുകളും തൂങ്ങിനില്‍ക്കുന്ന അലുക്കുകളും ഉണ്ടായിരിക്കും. ഇരുപത്തൊന്ന് ഗുരുക്കന്മാരെ സങ്കല്‍പ്പിച്ചുകൊണ്ടാണ് ഇരുപത്തൊന്ന് ദളങ്ങള്‍ ഉണ്ടാക്കുന്നത്.
ഓലമുടി
ഓല (കുരുത്തോല) കൊണ്ട് ഉണ്ടാക്കിയ ചില അലങ്കാരങ്ങള്‍ മുടിയായി ചില തെയ്യങ്ങള്‍ക്ക് കെട്ടുന്നതിനെയാണ് ഓല മുടി എന്നുപറയുന്നത്.
ഓണത്താറ്
ഓണത്തപ്പ (മഹാബലി) ന്റെ സങ്കല്പത്തിലുള്ള ഒരു നാട്ടുദൈവം. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ ഭവനങ്ങള്‍ തോറും വണ്ണാന്‍മാര്‍ ചെന്ന് 'ഓണത്താറ്' എന്ന തെയ്യം കെട്ടിയാടുന്നു.
ഓണപ്പൊട്ടന്
hkf¡s¢¨k d¡Xuh¡t H¡X´¡k·® glc«©Y¡s¤« ¨O¼® BT¤¼ ¨Yà«. Dj¢i¡T¡·Y¤¨J¡Ù¡i¢j¢´X« Cª ©dj®.