Keralaliterature.com

കണ്ഠാകര്‍ണന്‍

ശ്രീമഹാദേവന്റെ കണ്ഠത്തില്‍ ജനിച്ച് കര്‍ണത്തിലൂടെ പുറത്തുവന്ന ദേവത. പിതാവായ മഹാദേവന് പിടിപെട്ട വസൂരി തടവി സുഖപ്പെടുത്തുവാനാണ് കണ്ഠാകര്‍ണന്‍ സൃഷ്ടിക്കപ്പെട്ടതെന്നാണ് പുരാവൃത്തം. കണ്ഠാകര്‍ണന്‍ (ഘണ്ടാകര്‍ണന്‍) ഒരു മന്ത്രമൂര്‍ത്തിയാണ്. പല മന്ത്രവാദികളും കണ്ഠാകര്‍ണന്റെ ഉപാസകരാണ്. പാരമ്പര്യമന്ത്രവാദികള്‍ക്കിടയില്‍ കണ്ഠാകര്‍ണസ്‌തോത്രങ്ങളും മന്ത്രങ്ങളും അറിയുന്നവരുമുണ്ട്. ഉത്തരകേരളത്തില്‍ കണ്ഠാകര്‍ണന്റെ തെയ്യം കെട്ടിയാടാറുണ്ട്. അരയില്‍ എട്ടോ പതിനാറോ വലിയ പന്തങ്ങളും മുടിയില്‍ നൂറ്റൊന്നു കോത്തിരികളും ധരിച്ചാടുന്ന തെയ്യ (തിറ) മാണത്. മലയരും പാണരും ഈ കോലം കെട്ടുന്നവരാണ്.

Exit mobile version