Tag archives for kandakarnan

ശക്തിപൂജ

താമസപൂജ. മാത്സ്യമാംസാദികള്‍ ഉപയോഗിച്ചു കൊണ്ടുള്ള പൂജ. ഭദ്രകാളി, കുറത്തി, ചീറുമ്പ തുടങ്ങിയ സ്ത്രീദേവതകള്‍ക്കെന്ന പോലെ പൊട്ടന്‍, ഗുളികന്‍, കുട്ടിച്ചാത്തന്‍, കണ്ഠാകര്‍ണന്‍ തുടങ്ങിയ പുരുഷദേവതന്മാര്‍ക്കും താമസ പൂജ ഇഷ്ടമാണ്. മലയന്‍, കണിയാന്‍ യോഗി, തീയന്‍, ആശാരി, വേലന്‍, പാണന്‍ തുടങ്ങിയവരെല്ലാം ശാക്തേയപൂജ നടത്തുന്നവരാണ്.…
Continue Reading

കണ്ഠാകര്‍ണന്‍

ശ്രീമഹാദേവന്റെ കണ്ഠത്തില്‍ ജനിച്ച് കര്‍ണത്തിലൂടെ പുറത്തുവന്ന ദേവത. പിതാവായ മഹാദേവന് പിടിപെട്ട വസൂരി തടവി സുഖപ്പെടുത്തുവാനാണ് കണ്ഠാകര്‍ണന്‍ സൃഷ്ടിക്കപ്പെട്ടതെന്നാണ് പുരാവൃത്തം. കണ്ഠാകര്‍ണന്‍ (ഘണ്ടാകര്‍ണന്‍) ഒരു മന്ത്രമൂര്‍ത്തിയാണ്. പല മന്ത്രവാദികളും കണ്ഠാകര്‍ണന്റെ ഉപാസകരാണ്. പാരമ്പര്യമന്ത്രവാദികള്‍ക്കിടയില്‍ കണ്ഠാകര്‍ണസ്‌തോത്രങ്ങളും മന്ത്രങ്ങളും അറിയുന്നവരുമുണ്ട്. ഉത്തരകേരളത്തില്‍ കണ്ഠാകര്‍ണന്റെ തെയ്യം…
Continue Reading