Keralaliterature.com

ഗാന്ധിജിയുടെ രക്തസാക്ഷ്യം പുസ്തകസീരീസില്‍ 10 കൃതികള്‍

കണ്ണൂര്‍: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി പത്തു ബാലസാഹിത്യ പുസ്തകങ്ങള്‍ പുറത്തിറക്കി. രക്തസാക്ഷ്യം 2018 പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് പത്തു പുസ്തകങ്ങളും. മഹാത്മാഗാന്ധിയുടെ എഴുപതാം രക്ഷസാക്ഷിത്വ വാര്‍ഷികാചരണങ്ങളുടെ ഭാഗമായാണിത്.
കുപ്പായമിടാത്ത അപ്പൂപ്പന്‍ (പയ്യന്നൂര്‍ കുഞ്ഞിരാമന്‍), ഗാന്ധിജി-സഹനസമരചരിത്രം (കെ ഗീത), ഗാന്ധിജി : കേരളം തൊട്ടറിഞ്ഞ നന്മ (സാഗാ ജെയിംസ്), അഹിംസയുടെ ആള്‍രൂപം (ജ്യോതി കെ ജി), ഗാന്ധിജിയെ അറിഞ്ഞ കുട്ടി (കവിതാ വിശ്വനാഥ്), അഹിംസയുടെ ഉപജ്ഞാതാവ് (കലൂര്‍ ഉണ്ണിക്കൃഷ്ണന്‍), പോര്‍ബന്തറില്‍ നിന്നൊരു ബാലന്‍ (ബ്രിജി കെ ടി), നമ്മുടെ ബാപ്പു (സന്ധ്യ ആര്‍), മഹാത്മജിയുടെ പാരിസ്ഥിതികദര്‍ശനങ്ങള്‍ (ഡോ.കെ പി ജോയി), കുട്ടികളുടെ മഹാത്മാഗാന്ധി (ജി. കമലമ്മ), എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്.

Exit mobile version