Keralaliterature.com

ടി.കെ.ഡി മുഴുപ്പിലങ്ങാടിനും ശൂരനാട് രവിക്കും പുരസ്‌കാരം

തിരുവനന്തപുരം: ടി.കെ.ഡി മുഴുപ്പിലങ്ങാടിനും ശൂരനാട് രവിക്കും 2017ലെ സമഗ്രസംഭവാനയ്ക്കുള്ള കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നല്‍കും. 50000 രൂപ ഇരുവര്‍ക്കുമായി പങ്കിട്ടു നല്‍കും.

മറ്റു പുരസ്‌കാരങ്ങള്‍ ഇനിപ്പറയുന്നു: കഥ, നോവല്‍- എസ്.ആര്‍.ലാല്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), കവിത-ദിനകരന്‍ ചെങ്ങമനാട് (മയിലാട്ടം), നാടകം-വിനീഷ് കുളത്തറ (കൊതിപ്പായസം), ജീവചരിത്രം- അംബുജം കടമ്പൂര്‍ (കുമാരനാശാന്‍), പുനരാഖ്യാനം- ടി.ആര്‍.ശങ്കുണ്ണി (ഹിതോപദേശകഥകള്‍), ശാസ്ത്രം- സി.കെ.ബിജു (മാന്ത്രികച്ചരടുകള്‍), വൈജ്ഞാനികം- ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ (കത്തിരിക്ക കഥകള്‍), ചിത്രീകരണം-ബൈജുദേവ് (അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര), പുസ്തക ഡിസൈന്‍- രഞ്ജിത്  പുത്തന്‍ചിറ (പൂമരം)

10000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ മാര്‍ച്ച് 12ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ.ബാലന്‍ വിതരണം ചെയ്യുമെന്ന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Exit mobile version