പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര മേഖലയില്‍വിപ്ലവം തീരത്ത സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല. അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയ നിര്‍മല ഏറ്റവും കൂടുതല ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും സ്വന്തമാക്കി.
തമിഴ്‌നാട്ടില ജനിച്ച വിജയ നിര്‍മല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില്‍ എത്തുന്നത്. 1957 ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.
വര്‍ഷങ്ങളക്ക് ശേഷം നായികയായെത്തിയ വിജയ നിര്‍മലയ്ക്ക് മികച്ച വേഷങ്ങള്‍ നലകിയത് മലയാള സിനിമയാണ്. എ. വിനസന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില അരങ്ങേറ്റം കുറിക്കുന്നത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീര്‍ എന്നിവരായിരുന്നു നായകനമാര്‍. റോസി, കല്യാണ രാത്രിയില,പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുരഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില 25 ചിത്രങ്ങളില്‍ വേഷമിട്ടു.