
brp_del_th:null;
brp_del_sen:null;
delta:null;
module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 32768;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;HdrStatus: auto;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 35;
പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഒക്ടോബര്‍ 5-ന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ കൂടിയ ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
റ്റി.ഡി. രാമകൃഷ്ണന്‍, ഡോ.എന്‍.പി. ഹാഫീസ് മുഹമ്മദ്, പ്രിയ.എ.എസ് എന്നിവരായിരുന്നു ജൂറി. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തില്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടത്തുന്നതാണ്.
അവാര്‍ഡ് നല്‍കുന്ന വര്‍ഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബര്‍ 31 ന് അവസാനിക്കുന്ന തുടര്‍ച്ചയായ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തിരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ, നോവലോ, വിമര്‍ശനമോ തുടങ്ങി ഏതു ശാഖയില്‍പ്പെട്ട കൃതികളും പരിഗണിക്കും.
ഈ വര്‍ഷം 1348 പേരോട് പ്രസക്ത കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച അവാര്‍ഡിന് പരിഗണിക്കാവുന്ന മൂന്ന് കൃതികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ അപേക്ഷിച്ചിരുന്നു. 378 പേരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി, മൊത്തം 293 കൃതികളുടെ പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച 5 (അഞ്ച്) കൃതികള്‍ തിരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചു. ഇവരുടെ പരിശോധനയില്‍ കൃതികള്‍ക്കു ലഭിച്ച മുന്‍ഗണനാക്രമം ഒന്നാം റാങ്കിന് 11 പോയിന്റ്, രണ്ടാം റാങ്കിന് 7 പോയിന്റ്, മൂന്നാം റാങ്കിന് 3 പോയിന്റ് എന്ന ക്രമത്തില്‍ വിലയിരുത്തി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച മൂന്ന് കൃതികള്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ആ മൂന്ന് കൃതികളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
മദ്രാസിലെ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി 10-ാം ക്ലാസ്സ് പാസ്സാകുന്ന വിദ്യാര്‍ത്ഥിക്ക് വര്‍ഷംതോറും 5000/- രൂപയുടെ സ്‌കോളര്‍ഷിപ്പ് വയലാര്‍ രാമവര്‍മ്മയുടെ പേരില്‍ വയലാര്‍ ട്രസ്റ്റ് നല്‍കുന്നുണ്ട്. ആ സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ വച്ച് നല്‍കുന്നതാണ്. 2025-ലെ സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ 100-ല്‍ 93 മാര്‍ക്ക് നേടിയ മാസ്റ്റര്‍ ധരന്‍ വി. അജിയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹമായിട്ടുള്ളത്.
വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളും, കവിതകളും കൃതികളും കോര്‍ത്തിണക്കിയുള്ള കവിതാലാപാനം, നൃത്താവിഷ്‌കാരം, ശാസ്ത്രീയ സംഗീതസമര്‍പ്പണം, ഗാനാഞ്ജലി എന്നിവ ഉണ്ടായിരിക്കും.
കൃതി തെരഞ്ഞെടുക്കുന്ന പ്രക്രിയയെക്കുറിച്ച് ട്രസ്റ്റ് സെക്രട്ടറി അഡ്വ.ബി.സതീശന്‍ ആമുഖ വിവരണം നടത്തി. ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ റ്റി.ഡി. രാമകൃഷ്ണന്‍, ഡോ.എന്‍.പി. ഹാഫീസ് മുഹമ്മദ്, പ്രിയ എ.എസ്, ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ട്രസ്റ്റ് അംഗങ്ങളായ പ്രഭാവര്‍മ്മ, ശാരദാമുരളീധരന്‍ ഐ.എ.എസ്, സി. ഗൗരിദാസന്‍നായര്‍, ഡോ.വി.രാമന്‍കുട്ടി, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ബി. സതീശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.