
കലാമണ്ഡലം വി. സുബ്രഹ്മണ്യന്‍ (കഥകളി സംഗീതം), കലാമണ്ഡലം പ്രഭാകരന്‍ (തുള്ളല്‍), കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി (കഥകളി വേഷം) എന്നിവര്‍ക്കാണ് 50,000രൂപയും ഫലകവും അടങ്ങുന്ന ഫെലോഷിപ്പ്. കലാനിലയം ഗോപാലകൃഷ്ണന്‍ (കഥകളി വേഷം), കലാമണ്ഡലം മോഹനകൃഷ്ണന്‍ (കഥകളി സംഗീതം), കലാഭാരതി ഉണ്ണികൃഷ്ണന്‍ (കഥകളി ചെണ്ട), കലാമണ്ഡലം രാജനാരായണന്‍ (കഥകളി മദ്ദളം), നെടുമുടി മധുസൂദനപ്പണിക്കര്‍ (ചുട്ടി/ അണയറ), കലാമണ്ഡലം വാസന്തിനാരായണന്‍ (കൂടിയാട്ടം), ഡോ. ദീപ്തി ഓംചേരി ഭല്ല (മോഹിനിയാട്ടം), കലാമണ്ഡലം രത്‌നമ്മ (തുള്ളല്‍), നെടുമങ്ങാട് ശിവാനന്ദന്‍ (കര്‍ണാടക സംഗീതം), ഡോ.ടി.എന്‍. വാസുദേവന്‍ (കലാഗ്രന്ഥത്തിനുള്ള മരണാനന്തര ബഹുമതി) എന്നിവര്‍ക്ക് 30,000രൂപയും ഫലകവും അടങ്ങുന്ന കലാമണ്ഡലം പുരസ്‌കാരങ്ങള്‍ നല്‍കും.
തൃപ്പൂണിത്തുറ കൃഷ്ണദാസ് (എ.എസ്.എന്‍ നമ്പീശന്‍ പുരസ്‌കാരം), എം.ഡി. സുരേഷ് ബാബു (എം.കെ.കെ. നായര്‍ സമഗ്രസംഭാവന പുരസ്‌കാരം), ജംഷീന ജമാല്‍ – മോഹിനിയാട്ടം, നേപഥ്യ രാഹുല്‍ ചാക്യാര്‍ – കൂടിയാട്ടം (യുവപ്രതിഭ അവാര്‍ഡ്), ഡോ.കെ.ജി. പൗലോസ് (മുകുന്ദരാജ സ്മൃതിപുരസ്‌കാരം), കക്കാട് രാജപ്പന്‍ മാരാര്‍ – ചെണ്ടമേളം (കലാരത്‌നം എന്‍ഡോവ്‌മെന്റ്), കലാമണ്ഡലം വി.എസ്. വിപിന്‍ (വി.എസ്. ശര്‍മ്മ എന്‍ഡോവ്‌മെന്റ്), കലാമണ്ഡലം സംഗീത -കൂടിയാട്ടം (രാമചാക്യാര്‍ സ്മാരക പുരസ്‌കാരം), സുരേഷ് കാളിയത്ത് (വടക്കന്‍ കണ്ണന്‍ നായരാശാന്‍ സ്മൃതി പുരസ്‌കാരം), നിഖില്‍ മലയാലപ്പുഴ (കെ.എസ്. ദിവാകരന്‍ നായര്‍ സ്മാരക സൗഗന്ധിക പുരസ്‌കാരം), കലാമണ്ഡലം സുധീഷ് -കഥകളി സംഗീതം (ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ്), കലാമണ്ഡലം കെ.ജി. വാസുദേവന്‍ (കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്) എന്നിവരും എന്‍ഡോവ്‌മെന്റുകള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി.