Keralaliterature.com

കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

യര്‍മാനും, കെ ആര്‍ മീര, ഡോ. കെ എം അനില്‍ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി പി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
1947ല്‍ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. 1970-കളില്‍ ‘ബംഗാള്‍’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായി വിരമിച്ചു.
ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളില്‍ ഒരാളാണ്. 1998ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ‘കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍’ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചു. 2019ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.
ജൂറി ഇങ്ങനെ വിലയിരുത്തി: ”ആധുനിക മലയാള കവിതയിലെ നവഭാവുകത്വത്തിന്റെ ശീഘ്രഗതിയില്‍ നിന്ന പ്രതിഭയാണ് കെ ജി ശങ്കരപ്പിള്ള. ഇന്ത്യന്‍ ദേശീയതയുടെ സവിശേഷമായ സംക്രമണ ഘട്ടത്തില്‍ വ്യത്യസ്തമായ ശൈലിയും ആഖ്യാനഘടനയുമായി അദ്ദേഹം രംഗപ്രവേശനം ചെയ്തു. ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ അദ്ദേഹത്തിന്റെ കവിത കഴിഞ്ഞ അരനൂറ്റാണ്ടിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള ശക്തമായ സാന്നിധ്യം ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. സമകാലിക രാഷ്ട്രീയസംഭവങ്ങളോട് ശക്തമായി പ്രതികരിക്കുമ്പോള്‍തന്നെ, ഭാവപരമായ ഔന്നിത്യം പുലര്‍ത്തുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. മലയാള സാഹിത്യത്തെ സാമാന്യമായും കവിതാ സാഹിത്യത്തെ സവിശേഷമായും സമ്പന്നമാക്കുന്നതില്‍ ശ്രദ്ദേയമായ സംഭാവന നല്‍കിയ പ്രതിഭയാണ് കെ ജി ശങ്കരപ്പിള്ള”.
Exit mobile version