Keralaliterature.com

മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം

ല്‍പറ്റ നാരായണന്‍, കെ. സച്ചിദാനന്ദന്‍, സാറാജോസഫ് എന്നിവര്‍ അംഗങ്ങളും എം.പി.സുരേന്ദ്രന്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് മേതിലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. പുരസ്‌കാരം പിന്നീട് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വരുംതലമുറയുടെ കൂടി എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണനെന്ന് മന്ത്രി വിഷ്ണുനാഥ് പറഞ്ഞു. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സര്‍ഗാത്മകതയുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായി മേതില്‍ മാറി. നോവല്‍, ചെറുകഥ, കവിത, ശാസ്ത്രലേഖനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍  വ്യാപരിക്കുമ്പോഴും ഇവയെയെല്ലാം കൂട്ടിയിണക്കുന്ന മൗലികമായൊരു തത്വശാസ്ത്രം അദ്ദേഹത്തിന്റെ രചനകളില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ഇമ്പശേഖര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കല്‍പ്പറ്റ നാരായണന്‍, സെക്രട്ടറി എം.പി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജൂറിയുടെ പ്രധാന നിരീക്ഷണങ്ങള്‍:
സര്‍വാംഗം കവിയാണ് മേതില്‍ രാധാകൃഷ്ണന്‍. കവിതയെഴുതുമ്പോള്‍ മാത്രമല്ല, കഥയോ ഉപന്യാസമോ നോവലോ ഒരു ചെറുകുറിപ്പോ എന്തുമെഴുതുമ്പോഴും മേതില്‍ കവിയാണ്. അപൂര്‍വ നിമിഷങ്ങളുടെയും നിഗമനങ്ങളുടെയും കവിയായ അദ്ദേഹം ചെറുകഥയിലെ ആര്‍ക്കിടെക്റ്റാണ്. ഉരുകിയ മെഴുകുതിരിയില്‍ കന്യകയുടെ ശിരോവസ്ത്രവും ഒച്ചിന്‍തോടില്‍ ബുദ്ധദേവാലയവും ദര്‍ശിക്കുന്ന കാളിദാസീയത അദ്ദേഹത്തിന്റെ രചനകളിലുണ്ട്.
‘സംഗീതം ഒരു സമയകലയാണ്’, ‘ഹിച്ച്‌കോക്കിന്റെ ഇടപെടല്‍’, ‘കയറിന്റെ അറ്റം’, ‘നായകന്മാര്‍ ശവപേടകത്തില്‍’, ‘മെലിഞ്ഞവരുടെ മനശ്ശാസ്ത്രം’, ‘എങ്ങനെയൊരു പഴുതാരയെ കൊല്ലാം’ തുടങ്ങി മേതിലിനല്ലാതെ പണിയാനാവാത്ത ബഹുനിലകളുള്ള മായാമന്ദിരങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍. ലോകകവിത, തത്വചിന്ത, പരിസ്ഥിതി, സംഗീതം, നരവംശശാസ്ത്രം, ചരിത്രം, ഷഡ്പദവിജ്ഞാനീയം തുടങ്ങിയവയിലുള്ള അഗാധമായ താത്പര്യം അദ്ദേഹത്തിന്റെ ഉപന്യാസങ്ങളെ സവിശേഷമാക്കുന്നു.
മലയാളത്തിന് പുതിയൊരു കാവ്യഭാഷാക്രമം സൃഷ്ടിച്ച എഴുത്തച്ഛന്റെ പേരിലുള്ള ഈ പുരസ്‌കാരത്തിന്, പതിറ്റാണ്ടുകളായി ഭാഷയില്‍ നവക്രമം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മേതില്‍ രാധാകൃഷ്ണന്‍ പൂര്‍ണ അര്‍ഹനാണെന്നും ജൂറി വ്യക്തമാക്കി.
മേതില്‍ രാധാകൃഷ്ണന്‍
1944 ഓഗസ്റ്റ് 24ന് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പുതിയങ്കത്ത് ജനിച്ചു. പിതാവ്: പാറക്കാട്ട് ഗോവിന്ദ മേനോന്‍, മാതാവ്: മേതില്‍ കമല. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലും തൃശൂര്‍ കേരളവര്‍മ്മ കോളേജിലും വിദ്യാഭ്യാസം. ഒരു നോര്‍വീജിയന്‍ ഷിപ്പിംഗ് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ്വെയര്‍ യു എസ് എയുടെ മദ്രാസ് ശാഖയില്‍ സീനിയര്‍ സാങ്കേതിക ലേഖകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ജീവിതപങ്കാളി: പരേതയായ പ്രഭാവതി. മക്കള്‍ : പരേതയായ ജൂണ്‍, ജൂലിയന്‍സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെന്‍ഗ്വിന്‍, ഡിലന്‍ തോമസിന്റെ പന്ത്, നായകന്മാര്‍ ശവപേടകങ്ങളില്‍, സംഗീതം ഒരു സമയകലയാണ്, മേതില്‍ കഥകള്‍, മേതില്‍ കവിതകള്‍, രോമം, ദൈവം മനുഷ്യന്‍ യന്ത്രം, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആല്‍ബട്രോസിന്റെ കരച്ചില്‍, മൂന്നുവര, ഭൂമിയെയും മരണത്തെയും കുറിച്ച്, സൂര്യമത്സ്യത്തെ വിവരിക്കല്‍, ചൂണ്ടുന്ന എലി ചൂണ്ടെലി, ഇവിടെ ഒരു വവ്വാല്‍ ഇല്ല, സീബ്ര ക്രോസിംഗ്, പെന്‍ഗ്വിന്‍ എന്നിവ പ്രധാന കൃതികള്‍.
Exit mobile version