Keralaliterature.com

പ്രമുഖ കവി എന്‍.കെ. ദേശം കഥാവശേഷനായി

ആലുവ: പ്രമുഖ കവിയും നിരൂപകനുമായ ദേശം ഹരിതത്തില്‍ എന്‍.കെ ദേശം (87) അന്തരിച്ചു. എല്‍.ഐ.സി ജീവനക്കാരനായിരുന്നു. 1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്ത് കൊങ്ങിണിപ്പറമ്പില്‍ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനനം. എന്‍.കെ ദേശം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പേര് എന്‍. കുട്ടികൃഷ്ണപിള്ള.
1973ലാണ് ആദ്യ കവിതാ സമാഹാരമായ അന്തിമലരി പുറത്തിറങ്ങിയത്. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അമ്പത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികള്‍, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവര്‍ത്തനം എന്നിവയാണ് പ്രധാന കൃതികള്‍.
ഉല്ലേഖത്തിന് 1982ല്‍ ആദ്യ ഇടശ്ശേരി അവാര്‍ഡ് ലഭിച്ചു. ഓടക്കുഴല്‍ അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, വെണ്ണിക്കുളം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ആശാന്‍ സ്മാരക അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരം, സഞ്ജയന്‍ അവാര്‍ഡ്, ദാമോദരന്‍ കാളിയത്ത് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
Exit mobile version