Keralaliterature.com

ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം

വസന്ത് എസ് സായ് സംവിധാനം ചെയ്ത ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും’ എന്ന ചിത്രത്തിന് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള അവാര്‍ഡിന് അര്‍ഹമായി. നടി പാര്‍വതി തിരുവേത്താണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയായിരുന്നു ഇത്. ഏഷ്യയെ കുറിച്ചും ഏഷ്യന്‍ സംസ്‌കാരങ്ങളെ കുറിച്ചും സിനിമയിലൂടെ മനസിലാക്കി കൊണ്ടാണ് ഫുകുവോക്ക ഫിലിം മേളയുടെ ലക്ഷ്യം. ഇത്തവണ 29 ാമത് ഫുക്കുവോക്ക മേളയാണ് നടക്കുന്നത്.
പാര്‍വതിയ്‌ക്കൊപ്പം ലക്ഷ്മിപ്രിയ, ചന്ദ്രമൗലി, കാളീശ്വരി ശ്രീനിവാസന്‍, എന്നിവരുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അശോകമിത്രന്‍, ആദവന്‍, ജയമോഹന്‍, എന്നിവരുടെ ചെറുകഥകളെ ആസ്പദമാക്കി വ്യത്യസ്ത പശ്ചാതലത്തിലുള്ള മൂന്ന് സ്ത്രീകളുടെ കഥയാണ് സിനിമയിലൂടെ പറഞ്ഞത്. സംവിധായകന്‍ വസന്ത് തന്നെ തിരക്കഥയും സംഭാഷവും ഒരുക്കിയിരിക്കുന്നത്.
2018 ല്‍ മുംബൈ മാമി ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ സിനിമയ്ക്ക് അവിടെ നിന്നും ജെന്‍ഡര്‍ ഇക്വാലിറ്റി അവാര്‍ഡ് ലഭിച്ചിരുന്നു. കഴിഞ്ഞ രാജ്യാന്ത്ര ചലച്ചിത്ര മേളയിലും ബാംഗ്ലൂര്‍ ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കരുണാകരന്‍, സുന്ദര്‍ രാമു, കാര്‍ത്തിക് കൃഷ്ണ, ജി മാരിമുത്തു, ലിസി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version