വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12ാമത് ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്റെ ‘മരയ’ എന്ന കഥാസമാഹാരത്തിന്. 50,000 രൂപയും പ്രശസ്തിപത്രവും സി. എന്‍. കരുണാകരന് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.എം തോമസ് മാത്യു, കെ.സി. നാരായണന്, ഡോ. കെ.എസ് രവികുമാര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മറ്റി, ട്രസ്റ്റ് ചെയര്മാന് അഡ്വ.വി.കെ ഹരികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നാണ് അവാര്‍ഡ് നിശ്ചയിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ വച്ച് അവാര്‍ഡ് സമര്‍പ്പിക്കും.