Keralaliterature.com

പ്രിയ ഗായിക രാധിക തിലക് ഓര്‍മ്മയായിട്ട് 4 വര്‍ഷം..

മലയാളത്തിന്റെ പ്രിയ ഗായികയായിരുന്നു രാധിക തിലക് ലോകത്തോട് വിട പറഞ്ഞിട്ട് നാലുവര്‍ഷം. 2015 സെപ്റ്റംബര്‍ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മലയാളികളുടെ പ്രിയ ഗായിക അന്തരിച്ചത്. 70ലധികം ചലച്ചിത്രഗാനങ്ങള്‍ രാധിക ആലപിച്ചിട്ടുണ്ട്. രോഗമെത്തിയതോടെ സംഗീതരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു രാധിക. മെക്കാനിക്കല്‍ എഞ്ചിനീയറായ സുരേഷ് കൃഷ്ണനാണ് രാധികയുടെ ഭര്ത്താവ്. ദേവികയാണ് മകള്‍. ഇപ്പോഴും അമ്മയുടെ ഓര്‍മ്മകളിലാണ് ദേവിക ജീവിക്കുന്നത്.
ഒരു കടവും ബാക്കി വയ്ക്കാതെയാണ് അമ്മ പോയത് എന്നും മകള്‍ ദേവിക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇടപ്പളളി ഗണപതി അമ്ബലത്തില്‍ അപ്പം വഴിപാട് നേരണമെന്ന് രാധിക ഭര്‍ത്താവിനോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. നേര്‍ന്ന് ആറുമാസങ്ങള്‍ കഴിഞ്ഞ് രാധിക മരിച്ച ദിവസമാണ് അതിന് ഡേറ്റ് കിട്ടിയത്. ഞായറാഴ്ച വഴിപാട് വാങ്ങാന്‍ ദേവികയും അച്ഛനും കൂടി അമ്ബലത്തില്‍ പോകണമെന്ന് കരുതി ഇരിക്കുമ്‌ബോഴാണ് രാധികയ്ക്ക് വയ്യാതാകുന്നത്. പിന്നെ നിര്‍ത്താതെ രാധിക ഉറക്കെ നാപം ജപിച്ചു. ഓര്‍മ്മ മുഴുവന്‍ പോകാത്തതിനാല്‍ ദേവിക അടുത്ത് ചെന്ന് വിളിക്കുമ്‌ബോള്‍ അമ്മൂ എന്നും രാധിക തിരിച്ചും വിളിച്ചു.
നാമജപത്തിനിടയിലും മകളെയും ഭര്‍ത്താവിനെയും കാത്തോളണേയെന്നാണ് ഗുരുവായൂരപ്പനോട് രാധിക പ്രാര്‍ഥിച്ചിരുന്നത്. കരയുന്ന പാട്ട് പോലെ ആയിരുന്നു രാധികയുടെ പ്രാര്‍ഥന. സ്ഥിതി മോശമാണെന്ന് തോന്നിയപ്പോള്‍ അമ്ബലത്തില്‍പോയി വഴിപാട് വാങ്ങാന്‍ ബന്ധുവിനെ ഏല്‍പ്പിച്ചു. എട്ടുമണിക്കാണ് അപ്പം വഴിപാട് വാങ്ങാനുളള സമയം രസീതില്‍ എഴുതിയിരിക്കുന്നത്. എട്ടുമണിക്ക് അപ്പം വാങ്ങിയെന്ന് പറഞ്ഞ് അവര്‍ വിളിച്ചു.
അപ്പോള്‍ ഞങ്ങള്‍ അമ്മയെയും കൊണ്ട് ആശുപത്രിയിലായിരുന്നു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. പിന്നീട് അച്ഛന്‍ കരയുന്നതും തോന്നി. പെട്ടെന്ന് ഇരുട്ട് വന്ന് വിഴുങ്ങുംപോലൊയിരുന്നു ആ അനുഭവമെന്നും ദേവിക കൂട്ടിച്ചേര്‍ക്കുന്നു. ഇപ്പോഴും രാധിക എപ്പോഴും പറയുന്ന ഒരു വാചകമാണ് ദേവികയും മനസിലുള്ളത്. നമ്മുടെ ദുഃഖങ്ങള്‍ നമ്മുടേത് മാത്രമായിരിക്കണം. അതുമൂലം മറ്റൊരാള്‍ വിഷമിക്കേണ്ടി വരരുത് എന്നതായിരുന്നു അത്.

Exit mobile version