ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരി തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കെട്ട് ആണ് പുരസ്കാരം നേടികൊടുത്തത്. രജതമയൂരവും 15 ലക്ഷം രൂപയുമാണ് പുരസ്കാരം.
ഇത്തവണ മികച്ച നടനുള്ള രജത മയൂരം സെയു യോര്‍ഗ കരസ്തമാക്കി. മാരി ഗല്ല എന്ന സിനിമയിലെ അഭിനയമാണ് സെയു യോര്ഗയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മായ് ഘട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രജതമയൂരം ഉഷ ജാദവ് സ്വന്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഉള്‍പ്പെടെ അഞ്ച് സിനിമകളാണ് ഗോവാ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇടംപിടിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്
![](https://s3.ap-south-1.amazonaws.com/keralaliterature.com/wp-content/uploads/2019/11/Lijo-kkkk.jpg)