ജയ്പൂര്‍: കശ്മീരിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പ്രമേയമാക്കി മാധുരി വിജയ് എഴുതിയ ആദ്യനോവല്‍ ദ് ഫാര്‍ ഫീല്‍ഡ് ഈ വര്‍ഷത്തെ ജെസിബി സാഹിത്യ പുരസ്കാരത്തിന് അര്‍ഹമായി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 ലക്ഷം രൂപയാണ് പുരസ്കാരം. ബാല്യകാല സ്മരണകളിലെ നഷ്ടസാന്നിധ്യം തേടിയലയുന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം. ബെംഗളൂവില്‍ ജനിച്ച മാധുരി യുഎസിന്റെ ഭാഗമായ ഹവായ് ദ്വീപിലാണു താമസം. സ്കൂള്‍ അധ്യാപികയാണ്.