Keralaliterature.com

നോബല്‍ പങ്കിട്ട് ദമ്പതികള്‍…

ഡല്‍ഹി: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, ഭാര്യ എസ്തര്‍ ഡുഫ്‌ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. 9.18 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഈ മൂന്നുപേര്‍ക്കുമായി ലഭിക്കുന്ന സമ്മാനത്തുക. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എക്കൊണോമിക്‌സില്‍ എം.എ, ഹാര്‍വേര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ പി.എച്.ഡി, ബീഹാര്‍ ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെപ്പറ്റിയുള്ള റിസേര്‍ച്. എം ഐ ടിയില്‍ പ്രൊഫസര്‍, ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഭാര്യയുമൊത്ത് 20 വര്‍ഷമായി ഗവേഷണം. ഇതിന്റെ ഫലമായി ഭാരതത്തിലെ 50 ലക്ഷം കുട്ടികളുടെ ജീവിതനിലവാരവും മെച്ചപ്പെട്ടു.
അമേരിക്കന്‍ പൗരനായ അദ്ദേഹം കല്‍ക്കത്ത സ്വദേശിയാണ്. എം ഐ ടിയില്‍ സാഹിത്യവിഭാഗം പ്രൊഫസറായിരുന്ന അരുന്ധതി തുലി ബാനര്‍ജിയായിരുന്നു ആദ്യഭാര്യ. അതില്‍ ഒരു മകനുണ്ട്. അവരില്‍ നിന്ന് വിവാഹമോചനം നേടിയശേഷമാണ് അഭിജിത് ബാനര്‍ജി എം ഐ ടിയില്‍ത്തന്നെ പ്രൊഫസറായി ജോലിചെയ്യുന്ന എസ്തര്‍ ഡ്യൂഫെലോയെ 2015 ല്‍ വിവാഹം കഴിച്ചു. അതിലും ഒരു മകനുണ്ട്..
അഭിജിത്തിനും (58) ഭാര്യ എസ്തറിനുമൊപ്പം (47) ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്ബത്തിക ശാസ്ത്രവിഭാഗം പ്രൊഫസര്‍ മൈക്കിള്‍ ക്രേമറിനുമാണ് (54) ഇത്തവണത്തെ നോബല്‍ പുരസ്‌ക്കാരം.

Exit mobile version