തിരുവനന്തപുരം: ബാഡ്മിന്റണിലെ ലോകചാമ്പ്യന് പി.വി. സിന്ധുവിന് കേരളം പ്രൗഢഗംഭീരമായ സ്വീകരണം നല്കി. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തിയ സ്വീകരണ പരിപാടിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്രേഡിയമാണ് വേദിയായത്. ഇന്നലെ ഉച്ചയ്ക്ക് 2ന് സെന്‍ട്രല്‍ സ്റ്രേഡിയത്തില്‍ നിന്നും തുറന്ന ജീപ്പില്‍ സൈക്ലിംഗ്, റോളര്‍ സ്കേറ്രിംഗ് താരങ്ങളുടെയും അശ്വാരൂഢ സേനയുടെയും കായിക താരങ്ങളുടെയും അകമ്ബടിയോടെയാണ് സിന്ധുവിനെ സമ്മേളനവേദിയായ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. റോഡ് ഷോ കടന്നുപോയ വഴിയുടെ അരികില്‍ തിങ്ങിക്കൂടിയവര്‍ ആര്പ്പുവിളോടെ ഹര്‍ഷാരവം മുഴക്കിയാണ് സിന്ധുവിനെ വരവേറ്റത്.