പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് കേരള നിയമസഭയുടെ സാഹി
തൃപുരസ്‌ക്കാരം സ്വീകരിച്ച് എം. മുകുന്ദന്‍ നടത്തിയ പ്രസംഗത്തിനെതിരേയായിരുന്നു പേരെടുത്തുപറയാതെ പത്മനാഭന്റെ വിമര്‍ശനം. സി.പി.എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി വി.കെ.കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരന് സര്‍ക്കാരിനെ താങ്ങുക എന്ന കടമയില്ലെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധമില്ല. പക്ഷേ, ധാരാളം പേര്‍ പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ -ഈ എഴുത്തുകാരനെ ആക്രമിച്ചെന്നുകേട്ടു. സത്യത്തിനും നീതിക്കും ന്യായത്തിനുമൊപ്പം നില്‍ക്കുകയാണ് എഴുത്തുകാരന്റെ കടമ. 2016-ല്‍ ധര്‍മടത്ത് പിണറായി വിജയന്റെ പ്രചാരണപരിപാടിയുടെ സമാപനം ഞാനാണ് ഉദ്ഘാടനം ചെയ്തത്. അന്ന് ചെയ്ത പ്രസംഗം രക്ഷകന്റെ വരവ് എന്ന തലക്കെട്ടില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ട് എന്തെങ്കിലും കിട്ടിയോ എന്ന് കോണ്‍ഗ്രസ് അനുകൂല പത്രപ്രവര്‍ത്തകന്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. താനെന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്യുന്നത് എന്തെങ്കിലും കിട്ടാനല്ല എന്ന് മറുപടി കൊടുത്തു. മനസ്സാക്ഷിക്ക് സമാധാനം കിട്ടാനാണ്. പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റപാടെ അന്ന് സി.പി.എം. സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഒറ്റയ്ക്ക് തന്റെ വീട്ടില്‍ വന്നിരു ന്നു. സാഹിത്യ അക്കാദമി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ടാണ് വന്നത്. ഞാന്‍ നിങ്ങള്‍ക്കൊരു ദ്രോഹവും ചെയ്തിട്ടില്ല ല്ലോ, പിന്നെന്തിനാണ് ഇങ്ങനെയൊരു കുരിശ് എന്നെയേല്‍പ്പിക്കുന്നതെന്ന് തിരിച്ചുചോദിച്ചു. ഒരു കാര്യത്തിലും ഇടപെടില്ലെ ന്നും പൂര്‍ണസ്വാതന്ത്ര്യം നല്‍കുമെന്നും പറഞ്ഞെങ്കിലും ദയവുചെയ്ത് ഒഴിവാക്കിത്തരണമെന്ന് പറഞ്ഞു.
ഉത്തരം ഇതുതന്നെയാവുമെന്ന് ഇങ്ങോട്ടുവരുമ്പോള്‍ തന്നെ അറിയാമായിരുന്നുവെന്ന, കോടിയേരി അന്ന് പറ ഞ്ഞവാക്ക് എനിക്ക് കിട്ടിയ വലിയ അവാര്‍ഡാണ്-പത്മനാഭന്‍ പറഞ്ഞു.