Keralaliterature.com

ഡോ.വി.പദ്മാവതി അന്തരിച്ചു

ചെന്നൈ: എഴുത്തുകാരി, ചിത്രകാരി, അധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയായിരുന്ന ഡോ. വി. പദ്മാവതി (98) ചെന്നൈ കോട്ടൂര്‍പുരത്ത് അന്തരിച്ചു. മൂന്നു പതിറ്റാണ്ടുകാലം മദ്രാസ് എസ്.ഐ.ഇ ടി. വനിതാ കോളേജില്‍ മലയാളം അധ്യാപികയാ യിരുന്നു.
1986-ല്‍ മികച്ച കോളേജ് അധ്യാപികയ്ക്കുള്ള ‘നല്ലാശിരിയര്‍’ പുരസ്‌കാരം നല്‍കി തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചു. കലാ-സാംസ്‌കാരിക സംഘടനയായ ദക്ഷിണയുടെ ഗുരുദക്ഷിണ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ശിവപുരി സ്വ ദേശിനിയാണ്. മലബാര്‍ ക്രിസ്ത്യന്‍കോളേജിലെ പഠനശേഷം ഉന്നതവിദ്യാഭ്യാസത്തിനായി ചെന്നൈയിലെത്തിയതായിലുന്നു പദ്മാവതി. പ്രമുഖ ഭാഷാഗവേഷകനായിരുന്ന പരേതനായ ഡോ.കെ. ഉണ്ണിക്കിടാവാണ് ഭര്‍ത്താവ്. ലക്ഷ്മിമുരളി ഏക മകളാണ്. മരുമകന്‍: മുരളി, അച്ഛന്‍: പരേതനായ നെചൂളി അച്യുതന്‍ നായര്‍. അമ്മ: പരേതയായ വടക്കും താണി ലക്ഷ്മി ക്കുട്ടിയമ്മ. സഹോദരങ്ങള്‍: പരേതരായ വി. പാറുക്കുട്ടി അമ്മ (മാതൃഭൂമി), വി. ഭാര്‍ഗവി.
ഇരമ്പുന്ന കടല്‍ (നാടകം), അറിയപ്പെടാത്തവള്‍ (ചെറുകഥ), ശിവഭക്തി മലയാള കവിതയില്‍ (പഠനം), മൂകമാം വാചാലത (കവിത), സന്ധ്യാരാഗം (കവിത), പ്രഭാതം മുതല്‍ പ്രദോഷം വരെ (ആത്മകഥ), ചിതറിയ കലാചിത്രങ്ങള്‍ (ലേഖന സമാഹാരം), ഡോ. കെ. ഉണ്ണിക്കിടാവ്: ഒരു ശതാബ്ദി സ്മരണ എന്നിവയാണ് പ്രധാന കൃതികള്‍.
Exit mobile version