Keralaliterature.com

മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ബാധിച്ചു മരിച്ചു

തൃശൂര്‍: പ്രശസ്ത സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ചികിത്സക്കിടെ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃശൂരിലെ അശ്വനി ആശുപത്രിയിലായിരുന്നു അന്ത്യം.
മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി 1941 ജൂണ്‍ 23നാണ് തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ചത്. 1983ലെ മികച്ച നോവല്‍ സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. 2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡണ്ടായിരുന്നു.

നോവലുകള്‍:
അശ്വത്ഥാമാവ്
മഹാപ്രസ്ഥാനം
അവിഘ്‌നമസ്തു
ഭ്രഷ്ട്
എന്തരോ മഹാനുഭാവുലു
നിഷാദം
പാതാളം
ആര്യാവര്‍ത്തം
അമൃതസ്യ പുത്രഃ

അഭിനയിച്ച ചലച്ചിത്രങ്ങള്‍

പോത്തന്‍ വാവ
വടക്കുംനാഥന്‍
അഗ്‌നിനക്ഷത്രം
കാറ്റുവന്നു വിളിച്ചപ്പോള്‍
കരുണം
അഗ്‌നിസാക്ഷി
ചിത്രശലഭം
ദേശാടനം
ആറാംതമ്പുരാന്‍
പൈതൃകം
അശ്വത്ഥാമാവ്

തിരക്കഥകള്‍

മകള്‍ക്ക് (തിരക്കഥ, സംഭാഷണം)
ഗൗരീശങ്കരം (തിരക്കഥ)
സഫലം (തിരക്കഥ, സംഭാഷണം)
കരുണം (തിരക്കഥ)
ദേശാടനം (തിരക്കഥ)

Exit mobile version