ന്യൂഡല്‍ഹി: സുധാകരന്‍ രാമന്തളിയുടെ ‘ശിഖരസൂര്യന്‍’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.
പ്രശസ്ത കന്നഡ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റുമായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖരസൂര്യ എന്ന കന്നഡ നോവലിന്റെ 2015ല്‍ പ്രസിദ്ധീകരിച്ച മലയാള പരിഭാഷയാണിത്.
50,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.
ബാംഗ്‌ളൂരില്‍ സ്ഥിരതാമസക്കാരനായ സുധാകരന്‍ രാമന്തളി പയ്യന്നൂര്‍ രാമന്തളി സ്വദേശിയും മുന്‍ എച്ച്.എ.എല്‍ ഉദ്യോഗസ്ഥനുമാണ്. യു.ആര്‍.അനന്തമൂര്‍ത്തി, ചന്ദ്രശേഖരകമ്പാര്‍ തുടങ്ങിയ പ്രമുഖരുടെ 27 കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മലയാളനോവലുകളും രണ്ടു കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. പൂര്‍ണ ഉറൂബ് പുരസ്‌കാരം നേരത്തെ ലഭിച്ചിട്ടുണ്ട്.