Keralaliterature.com

പി സദാശിവത്തിന് പകരം ആരിഫ് മുഹമ്മദ് ഖാന്‍…

കേരള ഗവര്‍ണായി ആരിഫ് മുഹമ്മദ് ഖാന്‍ നിയമിതനായി. ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി സെപ്തംബര്‍ അഞ്ചിന് പൂര്‍ത്തിയാകുന്നതിനാലാണ് പുതിയ നിയമനം. മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി.
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ഡണര്‍മാര്‍ക്കും മാറ്റമുണ്ട്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിച്ചു.ബന്ദാരു ദത്താത്രയ ഹിമാചലിലും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍ രാജന്‍ തെലുങ്കാനയിലും ഗവര്‍ണറാകും.ഭഗത് സിങ് കോഷിയാരിയാണ് മഹാരാഷ്ട്രയിലെ പുതിയ ഗവര്‍ണര്‍.

 

Exit mobile version