Keralaliterature.com

കുട്ടികളുടെ ദേശീയ ധീരതാ അവാര്‍ഡ്

തിരുവനന്തപുരം: കുട്ടികളുടെ ദേശീയധീരതാ പുരസ്‌കാരത്തില്‍ കേരളത്തിന് മൂന്നു ബഹുമതികള്‍. മൂന്നും കോഴിക്കോട് സ്വദേശികള്‍ക്ക്. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാര്‍ഡ് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യയ്ക്കുലഭിച്ചു. ഓടിക്കൊണ്ടിരിക്കെ കത്തുന്ന ബസില്‍നിന്ന് 20 പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് ആദിത്യയ്ക്ക് പുരസ്‌കാരം. ഈ അവാര്‍ഡിന്റെ 62 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിന് പുരസ്‌കാരം ലഭിക്കുന്നത്.കടലിലെ തിരയില്‍പ്പെട്ട മൂന്ന് സഹപാഠികളെ രക്ഷിക്കുന്നതിനിടെ സ്വജീവന്‍ നഷ്ടപ്പെട്ട കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് ധീരതയ്ക്കുള്ള മരണാനന്തര ബഹുമതിയ്യി ദേശീയ അവാര്‍ഡ് ലഭിച്ചത്. സ്വജീവന്‍പോലും തൃണവത്ഗണിച്ച് കുട്ടികള്‍ നടത്തുന്ന ധീരതാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.തീവണ്ടി വരുന്നതിനിടെ ട്രാക്കില്‍പ്പെട്ട സ്ത്രീക്കും പേരക്കുട്ടിക്കും രക്ഷകനായതിനാണ് കോഴിക്കോട് വടകര പുതുപ്പണം ജെ.എന്‍.എം.എസ്.എച്ചിലെ ഒമ്പതാംതരം വിദ്യാര്‍ഥി ഫത്താഹിന് ദേശീയ ധീരതാ അവാര്‍ഡ് ലഭിച്ചത്.

Exit mobile version