ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന്റെ ആദ്യ ഘട്ട ഭ്രമണപഥ താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ 08:50ന് നാല് സെക്കന്‍ഡ് നേരം വിക്രമിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചു കൊണ്ടാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്.
ചന്ദ്രനില്‍ നിന്ന് ഇപ്പോള്‍ 104 കിലോമീറ്റര്‍ അടുത്ത ദൂരവും 128 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹമുള്ളത്. നാളെ രാവിലെ മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലായിരിക്കും അടുത്ത ഭ്രമണപഥത്തിന്റെ താഴ്ത്തല്‍. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്ന് മുപ്പതിനും രണ്ട് മണിക്കും ഇടയിലായിട്ടാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. വിക്രം ലാന്‍ഡറിനൊപ്പം പ്രഗ്യാന്‍ എന്ന പര്യവേഷണ വാഹനവും ചന്ദ്രനില്‍ തൊടും. ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം നിലവില്‍ തൃപ്തികരമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.