Keralaliterature.com

ചന്ദ്രയാന്‍ 2 പരാജയമല്ല…. തോറ്റുപോയത് അഞ്ച് ശതമാനം മാത്രം

രാജ്യം പ്രതീക്ഷകളോടെ കാത്തിരു2.1 കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഇതോടെ ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ പരാജയമാണെന്ന് വിലയിരുത്തനാവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിലപാട്. ദൗത്യം പൂര്‍ണ പരാജയമല്ലെന്നും 95 ശതമാനം വിജയം തന്നെയാണെന്ന് പറയുന്നു. വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമായെന്നാണ് അറിയിപ്പ്. അതേസമയം, ചന്ദ്രയാന്‍2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ഒരുവര്‍ഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. ഇതിനോടകം തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ള ഓര്‍ബിറ്റര്‍ നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടെ ഭുമിയിലേക്ക് അയച്ചിരുന്നു.
തിരിച്ചടികള്‍ വെല്ലുവിളികളാക്കിയാണ് ഐഎസ്ആര്‍ഒ ഇന്ന് കാണുന്ന വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. എസ്എല്‍വി 3 1979ല്‍ ഇന്ത്യയുടെ ആദ്യ വിക്ഷേപണവാഹനത്തിന്റെ ആദ്യപരീക്ഷണം തന്നെ പരാജയമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ വിക്ഷേപണവാഹനം ഉപയോഗിച്ച് രോഹിണി ആര്‍എസ് 1 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചും ഐഎസ്ആര്‍ഒ കരുത്ത് തെളിയിച്ചു.
പിന്നീട് പലപ്പോഴായി എഎസ്എല്‍വിയുടെയും പിഎസ്എല്‍വിയുടെയും ആദ്യ 2 വിക്ഷേപണവും പരാജയപ്പെട്ടു. ഇതേ പിഎസ്എല്‍വി ഇന്ന് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ഥമായ വിക്ഷേപണ വാഹനമാണ്. ജിഎസ്എല്‍വിയും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്ന് വന്നിട്ടുള്ളത്. ഈ ചരിത്രം നല്‍കുന്ന ആത്മ വിശ്വാസം തന്നെയാണ് ഏറെ വെല്ലുവിളി നിറഞ്ഞതെന്ന് അറിഞ്ഞിട്ടും വിക്രം ലാന്‍ഡിനെ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിക്കുന്നത്. ചന്ദ്രന്റെ ഉള്ളറകളിലേക്ക് കൂടുതല്‍ വെളിച്ചം വീശുക എന്ന വലിയ ലക്ഷ്യമായിരുന്നു സ്‌പേസ് ഏജന്‍സി ഏറ്റെടുത്തതും.
എന്നു വെല്ലുവിളികള്‍ നിറഞ്ഞതാണ് ബഹിരാകാശ ദൗത്യം എന്നതാണ് ലോകത്തിന് മുന്നിലുള്ള ആദ്യ ചരിത്രം. അമേരിക്കയുടെ നാസ തങ്ങളുടെ ആദ്യ ബഹിരാകാശ ദൗത്യം പൂര്‍ണ വിജയത്തിലെത്തിക്കുന്നത് പൂര്‍ണമായി പരാജയപ്പെട്ട പത്തോളം ദൗത്യങ്ങള്‍ക്ക് ശേഷമാണ്. യുഎസ്എസ്ആറിന്റെ ചരിത്രവും സമാനം തന്നെ. അഞ്ചോളം പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു ഒകെബി എന്നറിയപ്പെട്ടരുന്ന സ്‌പേസ് ഏജന്‍സി വിജയം കൈവരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ദൗത്യങ്ങളില്‍ 37 % മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഏപ്രിലില്‍ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു.

Exit mobile version