Keralaliterature.com

ചന്ദ്രയാന്‍ 2 … മൂന്നാം ഭ്രമണപഥമാറ്റവും വിജയകരം

ചന്ദ്രയാന്‍2 ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ. ഇന്നേയ്ക്ക് 11 ദിവസങ്ങള്‍ക്ക് ശേഷം പേടകം ചന്ദ്രനില്‍ ഇറങ്ങും.രാവിലെ 9.04 ന് തുടങ്ങിയ ഭ്രമണപഥമാറ്റം 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി. ഭ്രമണപഥം മാറ്റിയതോടെ പേടകം ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോ മീറ്ററുമായ ഭ്രമണപഥത്തിലേയ്ക്ക് എത്തി. പേടകത്തിലുള്ള എഞ്ചിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. അടുത്ത ഭ്രമണപഥമാറ്റം മറ്റന്നാള്‍ വൈകിട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയ്ക്ക് നടക്കും. ജൂലൈ 22 നായിരുന്നു ചന്ദ്രയാന്‍ 2 പേടകത്തിന്റെ വിക്ഷേപണം നടന്നത്. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍ നിന്ന് വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ക്രമമായി ഭ്രമണപഥം താഴ്ത്തി സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതി ഇടുന്നത്.

Exit mobile version