Keralaliterature.com

മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരം

ഈവര്‍ഷത്തെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരം മലയാളഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവന മുന്‍നിര്‍ത്തി സാഹിത്യകാരന്‍ ചാത്തനാത്ത് അച്യുതനുണ്ണി പുരസ്‌കാരത്തിന് അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.സന്തോഷ് തോട്ടിങ്ങല്‍, ഡോ.ആര്‍.ആര്‍.രാജീവ് എന്നിവരാണ് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു രണ്ടുപേര്‍. മലയാളം കമ്ബ്യൂട്ടിങ്ങ് രംഗത്തിന് നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹരായത്. ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാര തുക.സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍, ക്ലാസിക്കല്‍ കന്നട, ക്ലാസിക്കല്‍ തെലുങ്ക്, ക്ലാസിക്കല്‍ മലയാളം എന്നിങ്ങനെ ഒന്‍പത് ഭാഷകളില്‍ നിന്നായി 45 ഭാഷാവിദഗ്ധര്‍ ഇത്തവണ വ്യാസ് സമ്മാന്‍ പുരസ്‌കാരങ്ങള്‍ നേടി.വിവിധ ഭാഷാഗവേഷണ, പഠനങ്ങള്‍ക്ക് നല്‍കുന്ന സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, സഹൃദയവേദി പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള വ്യക്തിയാണ് ചാത്തനാത്ത് അച്യുതനുണ്ണി.

Exit mobile version