ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരില് ഒരാളാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്. സൈമയുടെ ഇത്തവണത്തെ അവാര്‍ഡ് നിശ ആഗസ്റ്റ് പതിനാറിന് നടക്കാനിരിക്കെ പുരസ്കാര ചടങ്ങില്‍ ഗസ്റ്റ് ഓഫ് ഹോണറായി ആണ് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖത്തറില്‍ വെച്ചാണ് ഇത്തവണ സൈമ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കുന്നത്. സൈമയുടെ ട്വീറ്റില്‍ എവര്‍ഗ്രീന്‍ ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാര്‍ എന്നായിരുന്നു മോഹന്‍ലാലിനെ വിശേഷിപ്പിച്ചിരുന്നത്. ഗോഡ് ഓഫ് മോളിവുഡ് എന്നും ട്വീറ്റില്‍ ലാലേട്ടനെ സൈമ വിശേഷിപ്പിച്ചിരുന്നു. സൈമയുടെ ഈ പുതിയ ട്വീറ്റിലൂടെ മലയാള സിനിമയുടെ അഭിമാനമായ നടന് പുതിയൊരു പട്ടം കൂടി ചാര്‍ത്തപ്പെട്ടിരിക്കുകയാണ്.
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മലയാളത്തില്‍ ഒന്നാമനായി തുടരുകയാണ് ലാലേട്ടന്. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫറിന്റെ വമ്ബന്‍ വിജയം മലയാള സിനിമയ്ക്ക് ഒന്നടങ്കം അഭിമാനമായി മാറിയിരുന്നു.
പുലിമുരുകനിലൂടെ സൃഷ്ടിച്ച സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ലൂസിഫറിന്റെ വിജയത്തിലൂടെ മോഹന്‍ലാല്‍ മറിടകടന്നത്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തന്റെ സാന്നിദ്ധ്യം ലാലേട്ടന് അറിയിച്ചിരുന്നു. നാല് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിലും മുന്‍നിര താരമായി മുന്നേറികൊണ്ടിരിക്കുകയാണ് ലാലേട്ടന്.