Keralaliterature.com

അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി നടുഭാഗം ചുണ്ടന്

പുന്നമട കായലില്‍ നടന്ന അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് എത്തിയത് ചമ്പക്കുളം ചുണ്ടനും, മൂന്നാം സ്ഥാനത്ത് കാരിച്ചാല്‍ ചുണ്ടനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ജാതിമത ഭേതമെന്യെ ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യാതിഥിതിയായി എത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് പ്രഥമ ചാമ്പ്യന്‍സ് ലീഗ് ഫ്‌ലാഗ് ഓഫ് ചെയ്തതത്. 23 ചുണ്ടനുകള്‍ അടക്കം 79 വള്ളങ്ങളാണ് പുന്നമടയില്‍ മാറ്റുരയ്ച്ചത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും നടന്നു.

Exit mobile version