Keralaliterature.com

ഒരു ഇടവേളയ്ക്ക് ശേഷം പ്രേംകുമാര്‍…

മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്ന ഒരു വിളിയുണ്ട് ‘അമ്മാവാ’. ഈ വിളികേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല, അമ്മാവാ എന്ന വിളികേള്‍ക്കുമ്പോള്‍ തന്നെ ആ രൂപവും തെളിഞ്ഞുവരും പ്രേം കുമാര്‍. ഇക്കാലയളവില്‍ നൂറ്റന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 18 സിനിമകളില്‍ നായകനായി. ജയറാം പ്രേംകുമാര്‍ കൂട്ടുകെട്ടിലെത്തിയ നിരവധി സിനിമകള്‍ പ്രേക്ഷകരെ എല്ലാംമറന്നു ചിരിപ്പിച്ചു. രണ്ടായിരമായപ്പോഴേക്കും പെട്ടെന്ന് പ്രേംകുമാറിനെ സിനിമകളില്‍ കാണാതായി. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുകയാണ് താരം. ന്നതിന്റെ വിശേഷങ്ങള്‍ പ്രേംകുമാര്‍ പങ്കുവയ്ക്കുന്നു.രാജസേനന്‍ സംവിധാനം ചെയ്ത മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രത്തിലാണ് ഞാനും ജയറാമും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതുമണവാളന്‍…ഞങ്ങള്‍ ഒരുമിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നു. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ഞങ്ങളുടെ അഭിനയത്തിലും പ്രതിഫലിച്ചതാകാം കാരണം. ഇപ്പോള്‍ ഒരിടവേളയ്ക്കുശേഷം പട്ടാഭിരാമന്‍ എന്ന സിനിമയില്‍ ഞങ്ങള്‍ വീണ്ടും ഒരുമിച്ചു. അതില്‍ ജയറാമിന്റെ കഥാപാത്രത്തിന്റെ അളിയനായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. പക്ഷേ അധികം കോംപിനേഷന്‍ സീനുകള്‍ വരുന്നില്ല. എങ്കിലും വളരെ സാമൂഹികപ്രസക്തിയുള്ള ഒരു ചിത്രമാണ് പട്ടാഭിരാമന്‍.അടി കപ്യാരെ കൂട്ടമണി ടീമിന്റെ പുതിയ ചിത്രം ഉറിയടി, വാര്‍ത്തകള്‍ ഇതുവരെ, ജാലിയന്‍ വാലാബാഗ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകള്‍.

Exit mobile version