മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലിയും. ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ് ഷഫീന. ഏഴുവര്‍ഷത്തിനിടെ മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായാണ് ഷഫീനയുടെ സംരംഭം പടര്‍ന്നു പന്തലിച്ചിരിക്കുന്നത്. ഷുഗര്‍ ഫാക്ടറി, പാന്‍കേക്ക് ഹൗസ്, കോള്‍ഡ് സ്‌റ്റോണ്‍ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകളും ഇന്ത്യയിലും യുഎഇയിലും ഷഫീന അവതരിപ്പിച്ചു. ശക്തമായ മത്സരമുള്ള വിപണിയില്‍ വിജയകരമായും ലാഭകരമായും സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയതിനാണ് ഷഫീനയ്ക്ക് ഈ അംഗീകരം ലഭിച്ചതെന്ന് ഫോബ്‌സ് മാസിക അറിയിച്ചു.
2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് കമ്ബനിയാണ് ഷഫീനയ്ക്ക് ഈ മികവ് നേടിക്കൊടുത്തത്. ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്‌സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളിലും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു.