Keralaliterature.com

കായിക അവാര്‍ഡുകള്‍…

ഗുസ്തി താരം ഭജ്രംഗ് പൂനിയക്കുയും, പാരാ ഒളിമ്പിക്‌സ് താരം ദീപാ മാലിക്കിനും ഖേല്‍ രത്‌ന നല്‍കും. 19 പേര്‍ക്ക് അര്‍ജുന്‍ അവാര്‍ഡും, 3 പേര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡും നല്‍കും. ദേശീയ കായിക ദിനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. മലയാളിയായ മാനുവല്‍ ഫെഡറിക്കിന് ധ്യാന്‍ ചാന്ദ് പുരസ്‌കാരവും, വിമല്‍ കുമാറിന് ദ്രോണാചര്യയും,മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരവും നല്‍കും.
2018ല്‍ ജാക്കര്‍ത്തായില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് ഭജ്രംഗ് പൂനിയ. കോമാണ് വെല്‍ത്ത് ഗെയിംസിലും ബജ്‌രംഗ് പൂനിയ സ്വര്ണനേട്ടം കൈവരിച്ചിട്ടുണ്ട്.സ്വര്ണനേട്ടങ്ങലാണ് ഭജ്‌രംഗ് പൂനിയയെ ഖേല്‍ രത്‌നക്ക് അര്‍ഹനാക്കിയത്. ബജ്രംഗിന് പുറമെ പാരാ ഒളിമ്ബിക്‌സില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച ദീപാ മലിക്കിനും ഖേല്‍ രത്‌ന നല്‍കും.
മുഹമ്മദ് അനസാണ് അര്ജുനക്ക് അര്‍ഹനായത്. 400 മീറ്ററില്‍ ദേശീയ റെക്കോര്ഡ് ഇട്ട അനസ് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി നേടിയിരുന്നു. അനസിന് പുറമെ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, പൂനം യാദവ്, ഫുട്‌ബോള്‍ താരം ഗുര്‍പ്രീത് സിങ് എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് നല്‍കും.ഇതിന് പുറമെ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മലയാളിയായ മാനുവല്‍ ഫെഡറിക്കും അര്‍ഹനായി. കായിക രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറായി 1972 മ്യൂണിക്ക് ഒളിംമ്ബിക്‌സില്‍ ഹോളണ്ടിന്റെ തോല്‍പ്പിച്ച് വെങ്കല മെഡല്‍ നേടിയ താരമാണ് മാനുവല്‍ ഫെഡറിക്.

Exit mobile version