അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിവിധ മേഖലയിലുള്ളവര്‍. ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ബോളിവുഡില്‍ നിന്നും പ്രസൂണ്‍ ജോഷി, കിരണ്‍ ഖേര്‍, ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ, പരിണീതി ചോപ്ര, സ്വര ഭാസ്‌ക്കര്‍, വിശാല്‍ ദദ്‌ലാനി, ബോമന്‍ ഇറാനി, റിതേഷ് ദേശ്മുഖ്, ഏക്താ കപൂര്‍, രവീണ ടണ്ടന്‍ തുടങ്ങി നിരവധിയേറെ പേരാണ് സുഷമ സ്വരാജിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്.