സ്വനവിജ്ഞാനം

ഉച്ചാരണശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് സ്വനവിജ്ഞാനം. സ്വനങ്ങളുടെ ഭൗതികഗുണങ്ങളും അവയുടെ ഉല്പാദനം, ശ്രവണം, സംവേദനം എന്നിവയുമാണ് സ്വനവിജ്ഞാനത്തില്‍ പ്രതിപാദിക്കുന്നത്. മുഖ്യമായും മൂന്നുശാഖകളായി സ്വനവിജ്ഞാനത്തെ വിഭജിച്ചിരിക്കുന്നു.