Archives for ഭാഷാ ജാലകം

രമണൻ/അവതാരിക

ജോസഫ്‌ മുണ്ടശ്ശേരി മലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്‌, '15-ൽ രണ്ടാം പതിപ്പ്‌, '17-ൽ മൂന്നാം പതിപ്പ്‌, '18-ൽ നാലാം പതിപ്പ്‌, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്‌, പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമ്മൂന്ന്‌, പതിനാല്…
Continue Reading

നാടകത്തിലെ ജീവിതം, ജീവിതത്തിലെ നാടകം

അടൂര്‍ ഗോപാലകൃഷ്ണന്‍ (മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 'ജീവിതനാടകം- അരുണാഭം ഒരു നാടകകാലം' എന്ന ബൈജു ചന്ദ്രന്റെ പുസ്തകത്തെ സഹൃദയലോകത്തിന് മുമ്പാകെ അവതരിപ്പിച്ചുകൊണ്ട് കുറിച്ച വാക്കുകള്‍)      നാടകത്തെ അറിഞ്ഞുതുടങ്ങുന്ന കാലമാണ് എനിക്ക്…
Continue Reading

പാശ്ചാത്യ സാഹിത്യനിരൂപണം— പ്ലേറ്റോയും അനുകരണവാദവും

വിശ്വസാഹിത്യത്തില്‍ സാഹിത്യനിരൂപണത്തിന്റെ തുടക്കം ഗ്രീക്ക് ഭാഷയിലാണ്. സര്‍ഗാത്മക രചനയോടൊപ്പമാണ് നിരൂപണം വളര്‍ന്നത.് ഹോമറിന്റെയും അരിസ്റ്റോഫനിസിന്റെയും സാഹിത്യകൃതികളില്‍ നിരുപണത്തിന്റെ ആദ്യാങ്കുരണങ്ങള്‍ കാണാമെങ്കിലും പ്ലേറ്റോ ആണ് സാമ്പ്രദായിക സാഹിത്യപഠനത്തിന്റെ ആദ്യ ആചാര്യന്‍. പ്ലേറ്റോ മനുഷ്യരാശിക്ക് നല്‍കിയ സംഭാവന 30 സംവാദകൃതികളും 13 കത്തുകളുമാണ്. കത്തുകളില്‍…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം– അരിസ്റ്റോട്ടിലിന്റെ കലാദര്‍ശനങ്ങള്‍

വടക്കന്‍ ഗ്രീസിലെ ഒരു ചെറിയ പട്ടണത്തില്‍ ബി.സി. 384- ലാണ് അരിസ്റ്റോട്ടില്‍ ജനിച്ചത്. അദ്ദേത്തിന്റെ പിതാവായ നികോമാ ഖസ് മാസിഡോണ്‍ രാജാവായ അമിന്തസ് രണ്ടാമന്റെ കൊട്ടാര വൈദ്യനായിരുന്നു. അതുവഴി രാജാവിന്റെ ഇളയമകനും ഭാവിഭരണാധികാരിയുമായ ഫിലിപ്പുമായി സൗഹൃദത്തിലാകാന്‍ അരിസ്റ്റോട്ടിലിന് അവസരം ലഭിച്ചു. ഈ…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം– കഥാര്‍സിസിന്റെ വ്യാഖ്യാനങ്ങള്‍

ദുരന്തനാടകത്തിന്റെ പ്രയോജനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന വേളയിലാണ് അരിസ്റ്റോട്ടില്‍ കഥാര്‍സിസ് എന്ന പദം പ്രയോഗിക്കുന്നത്. ദുരന്തനാടകാനുഭവം അനുവാചകരില്‍ സൃഷ്ടിക്കുന്ന വൈകാരികാനുഭവത്തെ കഥാര്‍സിസ് എന്ന് വിളിച്ചുകൊണ്ട് മറ്റൊരു സന്ദര്‍ഭത്തില്‍ താന്‍ ഈ സംജ്ഞ വിശദീകരിക്കാമെന്ന് പറയുന്നുണ്ടെങ്കിലും, പിന്നീട് അദ്ദേഹം ഈ വാഗ്ദാനം പാലിക്കുന്നില്ല. പില്‍ക്കാലത്ത് അരിസ്റ്റോട്ടിലിന്റെ…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം– ഹോരസ്

ജീവിതം ക്ലാസിക്കല്‍ റോമന്‍ സാഹിത്യവിമര്‍ശകരില്‍ ശ്രദ്ധേയനാണ് ഹോരസ്. ബി.സി 65ല്‍ ഇറ്റലിയിലെ വെനുസിയായില്‍ ജനിച്ചു. തത്വചിന്ത പഠിക്കാന്‍ ഫ്രാന്‍സിലേക്കുപോയി. അക്കാലത്താണ് ജൂലിയസ് സീസര്‍ വധിക്കപ്പെട്ടത്. ബ്രൂട്ടസ് ഹോരസിന് പട്ടാളത്തിലൊരു ജോലികൊടുത്തു. റിപ്പബ്ലിക്കന്‍ സൈന്യത്തോടു ചേര്‍ന്ന് പൊരുതിയ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെങ്കിലും റോമില്‍…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം- ഹാമേര്‍ഷ്യ

ദുരന്തനാടകത്തിലെ മുഖ്യകഥാപാത്രത്തിന്റെ സ്വഭാവം ട്രാജഡിയുടെ പ്രയോജനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതുകൊണ്ട് അരിസ്റ്റോട്ടില്‍ ഇതിനെക്കുറിച്ച് വിശദമായി ചിന്തിക്കുന്നു. മുഖ്യകഥാപാത്രം അടിസ്ഥാനപരമായി നല്ലവനായിരിക്കണമെങ്കിലും തികവുറ്റവനായിരിക്കരുതെന്ന് അരിസ്റ്റോട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യകഥാപാത്രം അത്യന്തഗുണവാനോ അതീവ ദുഷ്ടനോ ആകാതെ മധ്യവര്‍ത്തി ആയിരിക്കണം. പൂര്‍ണമായ നന്മയ്ക്ക് നാടകീയത കുറവായതിനാല്‍ അത്തരം സ്വഭാവമുള്ള…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം– ലോംഗിനസ്

ആദ്യത്തെ കാല്പനിക വാദിയായ വിമര്‍ശകന്‍ എന്നറിയപ്പെടുന്നയാളാണ് ലോംഗിനസ്. മൗലികപ്രതിഭകൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണ് അദ്ദേഹമെന്ന് ഉദാത്തതയെക്കുറിച്ച് 'ഓണ്‍ ദ സബ്ലൈം' എന്ന പ്രബന്ധം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പേരിനെക്കുറിച്ചും ജീവിതകാലത്തെക്കുറിച്ചും വിമര്‍ശകര്‍ക്കിടയില്‍ ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. ക്രി.വര്‍ഷം ഒന്നാം ശതകമാണെന്നും മൂന്നാംശതകമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്.…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം- വേഡ്‌സ്‌വര്‍ത്തിന്റെ കാല്പനിക സിദ്ധാന്തം

ആംഗലകവിതയില്‍ അഗസ്റ്റ്യന്‍ യുഗം എന്നു വിശേഷിപ്പിക്കാറുള്ള കാലഘട്ടം തുടങ്ങിയപ്പോള്‍, അന്നുവരെ നിലനിന്ന നിയോ ക്ലാസിക് പ്രസ്ഥാനം ഉടനീളം കൃത്രിമത്വവും ഭാവദൗര്‍ബല്യവും പ്രകടിപ്പിച്ചുതുടങ്ങി. കാവ്യകലയെ ജഡമാക്കിത്തീര്‍ത്ത ഈ കൃത്രിമ ക്ലാസിക് പ്രസ്ഥാനം അതിന്റെ ഹംസഗാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യംതന്നെ പാടിക്കഴിഞ്ഞിരുന്നു. ഈ നിയോ…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം– സാമുവല്‍ ടെയ്‌ലര്‍ കോള്‍റിഡ്ജ്

പാശ്ചാത്യസാഹിത്യവിമര്‍ശനത്തിലെ ഏറ്റവും വലിയ കാല്പനിക വിമര്‍ശകനാണ് കോള്‍റിഡ്ജ്. ജര്‍മ്മന്‍ ചിന്തകരായ കാന്റ്, ഷില്ലര്‍ എന്നിവര്‍ കോള്‍ റിഡ്ജിന്റെ വിചാരജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. കോള്‍റിഡ്ജിന്റെ പ്രധാന വിമര്‍ശന കൃതികള്‍ 1. ലക്‌ചേര്‍സ് ഓണ്‍ ഷെയ്ക്‌സിപിയര്‍ ആന്റ് അദേഴ്‌സ്. 2. ബയോഗ്രാഫിയ ലിറ്ററേറിയ 3.…
Continue Reading