Tag archives for അനുഷ്ഠാനം

ശ്രീമൂലനഗരം മോഹന്‍

ശ്രീമൂലനഗരം മോഹന്‍ ജനനം: 1950 ല്‍ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് മാതാപിതാക്കള്‍:ലക്ഷ്മിയമ്മയും കെ.ആര്‍. വേലായുധപണിക്കരും നാടകകൃത്ത്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായ വ്യക്തിയാണ് ശ്രീമൂലനഗരം മോഹന്‍. കൃതികള്‍ സന്ധ്യകളേ യാത്ര ഗ്രീക്ഷ്മം ആശ്രമമൃഗം സമാധി ഇതാ മനുഷ്യന്‍ മോക്ഷം മയൂഖം അഷ്ടബന്ധം…
Continue Reading

അനുഷ്ഠാനം

ശാസ്ത്രവിഹിതപ്രകാരമോ പാരമ്പര്യവിശ്വാസമനുസരിച്ചോ ചെയ്തുപോരുന്ന കര്‍മ്മങ്ങളാണ് അനുഷ്ഠാനങ്ങള്‍. വ്യക്തികളെ ഏകീകരിക്കാനും നിശ്ചിത രൂപഭാവം കൈവരുത്താനും അവ സഹായിക്കുന്നു. ഒരുകര്‍മ്മം കൊണ്ട് ഉദ്ദിഷ്ട ഫലസിദ്ധി ഉണ്ടായാല്‍ അതു വീണ്ടും വീണ്ടും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കും. അങ്ങനെ ആവര്‍ത്തനത്തിലൂടെ  അതൊരു അനുഷ്ഠാനമായിത്തീരും. വിശ്വാസവും സങ്കല്പവുമാണ് അനുഷ്ഠാനങ്ങളുടെ…
Continue Reading

ഇല്ലംനിറ

ഭവനങ്ങളില്‍ പുത്തന്‍നെല്‍ക്കതിരുകള്‍ കയറ്റിവച്ച് പൂജിച്ച്, വീടും പരിസരവും കതിരുകള്‍ കൊണ്ട് അലങ്കരിക്കുന്ന ഒരു അനുഷ്ഠാനം. കര്‍ക്കടകമാസത്തില്‍ മുഹൂര്‍ത്തം നോക്കിചെയ്യുന്നു.
Continue Reading

ആവണിഅവിട്ടം

തമിഴ് ബ്രാഹ്മണരായ പട്ടന്മാരുടെ അനുഷ്ഠാനം. ആവണിമാസത്തിലെ അവിട്ടവും പൗര്‍ണമിയും കൂടിവരുന്ന നാളിലാണിത്. പൗര്‍ണമിക്കാണ് കൂടുതല്‍ പ്രാധാന്യം. ഉപാകര്‍മം അതിന്റെ ഭാഗമാണ്. തര്‍പ്പണം, ഹോമം, മന്ത്രജപം എന്നിവയെല്ലാമുണ്ടാകും. വാധ്യാരുടെ കാര്‍മ്മികത്വത്തില്‍ സമൂഹമഠത്തില്‍ വച്ചായിരിക്കും. പിറ്റേന്ന് ഓരോരുത്തരും ആയിരത്തിയെട്ട് ഉരു ഗായത്രിമന്ത്രം ജപിക്കണം.
Continue Reading

ആതിരവ്രതം

ആര്‍ദ്രാ (തിരുവാതിര) വ്രതം. വനിതകളുടെ അനുഷ്ഠാനം. ഇതൊരു ഹേമന്തോത്‌സവമാണ്. കന്യകമാര്‍ ഭര്‍തൃലാഭത്തിനും സുമംഗലികള്‍ ഭര്‍തൃസുഖം, ദീര്‍ഘായുസ്‌സ് എന്നിവയ്ക്കും വേണ്ടിയാണ് ആതിരവ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിലാണ് ഇത്.
Continue Reading

ആണ്ടിയൂട്ട്‌

സുബ്രഹ്മണ്യപ്രീതിക്കുവേണ്ടി നടത്തുന്ന ഒരു അനുഷ്ഠാനം. സുബ്രഹ്മണ്യഭക്തരായ ആണ്ടിപ്പണ്ടാരങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഊട്ട് (സദ്യ) എന്ന നിലയിലായിരിക്കാം തുടക്കം. കാവടിയെടുക്കുന്നവര്‍ക്കുള്ള സദ്യ എന്നം അര്‍ഥം.
Continue Reading

ആചാരവെടി

ആചാരം എന്ന നിലയിലുള്ള വെടി. അനുഷ്ഠാനം, ആദരം എന്നിവയെ പുരസ്‌കരിച്ച് പണ്ട് തമ്പുരാക്കന്‍മാരുടെ അരിയിട്ടുവാഴ്ച, പള്ളിക്കെട്ട് തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ക്കെല്ലാം ആചാരവെടി മുഴക്കുമായിരുന്നു. സ്ഥാനവലിപ്പത്തിനനുസരിച്ചാണ് ആചാരവെടികളുടെ എണ്ണം. തിരുവിതാംകൂര്‍ രാജാവിന് ഇത്രവെടി, കൊച്ചി രാജാവിന് ഇത്രവെടി എന്നിങ്ങനെ.
Continue Reading

അടവി

ദേവീക്ഷേത്രങ്ങളില്‍ വ്രതശുദ്ധിയോടെ നടത്തുന്ന ഒരു അനുഷ്ഠാനം. ചൂരല്‍ ദേഹത്തു ചുറ്റി ഉറഞ്ഞുതുള്ളുന്നു. ആത്മപീഡനപരമായ ഈ അനുഷ്ഠാനം പന്തളം, കുടശ്ശനാട് തുടങ്ങിയ പ്രദേശങ്ങളില്‍ കാണാം.
Continue Reading