Archives for August, 2019

Featured

അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി നടുഭാഗം ചുണ്ടന്

പുന്നമട കായലില്‍ നടന്ന അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് എത്തിയത് ചമ്പക്കുളം ചുണ്ടനും, മൂന്നാം സ്ഥാനത്ത് കാരിച്ചാല്‍ ചുണ്ടനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം…
Continue Reading
Featured

പി വി സാമി സ്മാരക അവാര്‍ഡ് പദ്മശ്രീ മമ്മൂട്ടിക്ക്

പി.വി.സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന്‍ മമ്മൂട്ടിയ്ക്ക്. എം.പി. വീരേന്ദ്രകുമാര്‍ എം.പി., ഡോ. സി.കെ. രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് 2019ലെ പുരസ്‌കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ്…
Continue Reading
Featured

വിജെടി ഹാള്‍ ഇനി മുതല്‍ അയ്യങ്കാളി ഹാള്‍

തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ വി.ജെ.ടി ഹാള്‍ ഇനി അയ്യന്‍കാളി എന്ന പേരിലറിയപ്പെടും. അയ്യന്‍കാളിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അയ്യങ്കാളിയുടെ പേര് വി.ജെ.ടി ഹാളിന് നല്‍കുന്നതെന്ന്…
Continue Reading
Featured

ചന്ദ്രയാന്‍ 2 … മൂന്നാം ഭ്രമണപഥമാറ്റവും വിജയകരം

ചന്ദ്രയാന്‍2 ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ. ഇന്നേയ്ക്ക് 11 ദിവസങ്ങള്‍ക്ക് ശേഷം പേടകം ചന്ദ്രനില്‍ ഇറങ്ങും.രാവിലെ ന് തുടങ്ങിയ ഭ്രമണപഥമാറ്റം 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി. ഭ്രമണപഥം മാറ്റിയതോടെ പേടകം ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരം 179 കിലോമീറ്ററും…
Continue Reading

ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു

ഇന്ത്യയിലെ ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍ കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു. 72 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി മുംബയില്‍ വച്ചാണ് മരണം സംഭവിച്ചത്. കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ ആറ് മാസത്തോളമായി മുംബയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹിമാചല്‍ പ്രദേശില്‍ ജനിച്ച കഞ്ചന്‍ ചൗധരി,…
Continue Reading
Featured

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ കിരീടം പി.വി. സിന്ധുവിന്

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് കിരീടം ഇന്ത്യന്‍ താരം പി.വി. സിന്ധുവിന്. ലോക ബാഡ്മിന്റണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സിന്ധു. ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു ജേതാവായത്. സ്‌കോര്‍ 217, 217. മുന്‍…
Continue Reading
Featured

മലയാളത്തിനുവേണ്ടി ആഗസ്റ്റ് 29 മുതല്‍ അനിശ്ചിതകാല നിരാഹാരം 

തിരുവനന്തപുരം: കേരളാ പി.എസ്.സി യുടെ മാതൃഭാഷാ അയിത്തത്തിനെതിരെ ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സംയുക്തസമരസമിതി അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നു. ഇതിനായി ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പുരോഗമനകലാസാഹിത്യസംഘം, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സാംസ്‌കാരിക രാഷ്ടീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്തസമരസമിതിയ്ക്ക് രൂപം നല്‍കി. സമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 29…
Continue Reading
Featured

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെ എത്തി ഇപ്പോള്‍ സിനിമയില്‍ സജീവമായ നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇന്ന് രാവിലെയായിരുന്നു മിന്നുകെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത്…
Continue Reading
Featured

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പത് മുതല്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന് 66 വയസ്സായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലുമായിരുന്നു…
Continue Reading
Featured

എല്ലായിടത്തും പുച്ഛവും കളിയാക്കലും…അവസാനം

എവിടെ ചെന്നാലും പരിഹാസം നിറഞ്ഞ ചോദ്യവും കളിയാക്കലും പുച്ഛവും മാത്രമായിരുന്നു. സ്വന്തം മക്കളുടെ ആഗ്രഹം നിറവേറ്റാന്‍ ഇറങ്ങിപുപ്പുറപ്പെട്ട ഒരു പിതാവ് പറയുന്നത്. എല്ലായിടത്തും കേള്‍ക്കേണ്ടി വന്നത് കേള്‍വിശക്തിയില്ലാത്തവര്‍ക്ക് ബൈക്ക് റേസിങ്ങോ?... എന്ന പരിഹാസം നിറഞ്ഞ ചോദ്യമായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന റേസിങ് പരിശീലന…
Continue Reading