Archives for November, 2020

Featured

ഹരീഷിന്റെ ‘മീശ’യ്ക്ക് 25 ലക്ഷം രൂപയുടെ പുരസ്‌കാരം, പരിഭാഷക ജയശ്രീക്ക് 10 ലക്ഷം

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ വിവാദ നോവല്‍ 'മീശ'യുടെ ഇംഗ്ലീഷ് പരിഭാഷയായ മസ്റ്റാഷ് രാജ്യത്ത് വലിയ സമ്മാനത്തുകയുള്ള ജെ.സി.ബി പുരസ്‌കാരം നേടി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇതില്‍ 10 ലക്ഷം രൂപ പരിഭാഷകയായ ജയശ്രീ കളത്തില്‍ നേടി.കോട്ടയ്ക്കല്‍ സ്വദേശിയായ ജയശ്രീ ലണ്ടനില്‍ സര്‍വൈവര്‍…
Continue Reading
Featured

പത്മന്‍ എന്ന പത്മനാഭന്‍ നായര്‍ അന്തരിച്ചു, അടൂര്‍ ഭാസിയുടെ സഹോദരന്‍

കോട്ടയം: മനോരമ ആഴ്ചപ്പതിപ്പിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ.പത്മനാഭന്‍ നായര്‍ (പത്മന്‍-90) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച മുട്ടമ്പലം ശ്മശാനത്തില്‍ നടക്കും.നോവലിസ്റ്റ് സി.വി.രാമന്‍ പിള്ളയുടെ ചെറുമകനും ഹാസ്യസമ്രാട്ട് ഇ.വി.കൃഷ്ണപിള്ളയുടെ മകനുമാണ്. പ്രശസ്ത ചലച്ചിത്ര നടന്‍ അടൂര്‍ ഭാസിയും ചലച്ചിത്ര…
Continue Reading
Featured

സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് (84) അന്തരിച്ചു

പാരിസ്: ലോകപ്രശസ്ത സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് (84) അന്തരിച്ചു. അര്‍ജന്റീനയിലെ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളോടും അധോലോക സംഘങ്ങളോടും സിനിമയിലൂടെയും രാഷ്ട്രീയത്തിലൂടെയും പോരാടിയ അര്‍ജന്റീനന്‍ സംവിധായകനായ സൊളാനസിനാണ് 2019ല ഐ.എഫ്.എഫ്.കെയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കിയത്. അതേറ്റുവാങ്ങാന്‍ സൊളാനസ് തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.…
Continue Reading

ശ്ലോകം

ഛന്ദശ്ശാസ്ത്രത്തിലെ നിയമങ്ങളനുസരിച്ച് രചിച്ചിട്ടുള്ള നാലുവരി പദ്യങ്ങളാണ് ശ്ലോകങ്ങള്‍. ശ്ലോകത്തിലെ ഓരോ വരിക്കും പാദം എന്നാണ് പേര്. ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങളെ വിഷമപാദങ്ങള്‍ എന്നും രണ്ടും നാലും പാദങ്ങളെ സമപാദങ്ങള്‍ (യുഗ്മപാദങ്ങള്‍) എന്നും വിളിക്കുന്നു. ശ്ലോകത്തിന്റെ ആദ്യ രണ്ടുപാദങ്ങള്‍ ചേര്‍ന്നത് പൂര്‍വാര്‍ധം;…
Continue Reading

എന്താണ് ശ്രേഷ്ഠഭാഷാ പദവി?

രണ്ടായിരം വര്‍ഷത്തിലേറെ ചരിത്രമുള്ള ഇന്ത്യന്‍ ഭാഷകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. മലയാളത്തിന് ഇതു ലഭിച്ചത് 2013 മേയ് 23നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗ തീരുമാനപ്രകാരമാണ്. അതിനുമുന്‍പ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് രണ്ടായിരം വര്‍ഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അതു…
Continue Reading

മാലി മാധവന്‍ നായര്‍ (വി. മാധവന്‍ നായര്‍)

പ്രശസ്ത ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട വി. മാധവന്‍ നായര്‍. ജനനം സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ളയുടെ മകനായി 1915 ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത്. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, ഗവ. ആര്‍ട്‌സ് കോളജ്, ഗവ. ലാ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.…
Continue Reading

മായന്‍കുട്ടി എളയാവ്

ഖുര്‍ആന്റെ ലഭ്യമായ മലയാള പരിഭാഷകളില്‍ ഏറ്റവും പഴയത് രചിച്ച പണ്ഡിതനാണ് മായന്‍കുട്ടി എളയാ. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. ശരിയായ പേര് മുഹിയുദ്ദീനുബ്‌നു അബ്ദില്‍ ഖാദിര്‍. കണ്ണൂര്‍ സ്വദേശി. വടക്കേ മലബാറില്‍ പ്രസിദ്ധമായ കേയിവംശത്തിന്റെ താവഴിയായ ചൊവ്വരക്കാരന്‍ വലിയപുരയില്‍ അംഗമായിരുന്നു. മായിന്‍കുട്ടി കേയി…
Continue Reading

ചന്തു നമ്പ്യാര്‍ മാനന്തേരി മഠത്തില്‍

പ്രമുഖ സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു ചന്തു നമ്പ്യാര്‍.ജനനം കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനു സമീപമുള്ള മാനന്തേരിയില്‍. സംസ്‌കൃതം, ജ്യോതിഷം, തന്ത്രശാസ്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം എന്നിവയില്‍ നിപുണനായിരുന്നു. മണത്തണ ഗ്രാമത്തില്‍ കരിമ്പന ഗോപുരത്തില്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന ഗ്രാമീണ പാഠശാലയിലെ ഗുരുക്കന്‍മാരില്‍ പ്രധാനി. കൊട്ടിയൂര്‍ ക്ഷേത്രത്തെപ്പറ്റി…
Continue Reading

ദേശമംഗലം രാമകൃഷ്ണന്‍

കവിയും വിവര്‍ത്തകനും നിരൂപകനും അധ്യാപകനുമാണ് ഡോ. ദേശമംഗലം രാമകൃഷ്ണന്‍. ജനനം 1948ല്‍ തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ദേശമംഗലത്ത്. പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് എം.എ.മലയാളം ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ ഡോ. കെ.എന്‍. എഴുത്തച്ഛന്റെ കീഴില്‍ ഗവേഷണം ചെയ്ത് പി.എച്ച്ഡി…
Continue Reading

ജോസ് എന്‍.കെ. (ദളിത്ബന്ധു)

സാമൂഹ്യചരിത്ര രചയിതാവ്, ദളിത് ക്രൈസ്തവ ചരിത്ര പണ്ഡിതന്‍, കേരളഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു എന്‍.കെ.ജോസ്. ജനനം 1929ല്‍ വൈക്കം താലൂക്കിലെ വെച്ചൂരില്‍. നമ:ശിവായം എന്ന പേരുള്ള കത്തോലിക്കാകുടുംബത്തിലെ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകന്‍. തേവര സേക്രഡ് ഹാര്‍ട്ട്‌സ്, സെന്റ് ആല്‍ബര്‍ട്‌സ്…
Continue Reading