Archives for February, 2024

മനോജ് കെ. പുതിയവിള

ജനനം ആലപ്പുഴ ജില്ലയില്‍ കായംകുളത്തിനടുത്തു പുതിയവിളയില്‍ 1964ല്‍. പത്രപ്രവര്‍ത്തനത്തില്‍ മൂന്നാം റാങ്കോടെ ബിരുദാനന്തര ഡിപ്ലോമ. ബാലരമ, യുറീക്ക, ദേശാഭിമാനി, സദ്വാര്‍ത്ത, സമകാലിക മലയാളം വാരിക എന്നിവയില്‍ സബ് എഡിറ്ററും കൈരളി ടിവിയില്‍ സീനിയര്‍ സബ്എഡിറ്റര്‍ / സീനിയര്‍ റിപ്പോര്‍ട്ടറും വീക്ഷണം ദിനപ്പത്രത്തില്‍…
Continue Reading

ഊരാളുങ്കല്‍: കഥകളും കാര്യങ്ങളും

(ചരിത്രം) മനോജ് കെ. പുതിയവിള കേരള ഗ്രന്ഥശാല സഹകരണ സംഘം തിരുവനന്തപുരം 2024 ഊരാളുങ്കല്‍ സൊസൈറ്റിയെപ്പറ്റിയുള്ള കഥകളും കൗതുകങ്ങളും വസ്തുതകളും ചേര്‍ന്ന കൃതി. മാദ്ധ്യമപ്രവര്‍ത്തകനും പി.ആര്‍.ഡി ഉദ്യോഗസ്ഥനുമായിരുന്ന മനോജ് കെ. പുതിയവിളയാണ് ഗ്രന്ഥകാരന്‍. 'പണ്ടുപണ്ട് ഒരിടത്തൊരിടത്ത്...' എന്ന അധ്യായത്തില്‍ തുടങ്ങുന്നു. ആകെ…
Continue Reading

തെറ്റും ശരിയും (ആ)

ആകര്‍ഷണീയം ആകര്‍ഷകം ആകസ്മീകം ആകസ്മികം ആകെക്കൂടി ആകക്കൂടി ആചാരനിഷ്ട ആചാരനിഷ്ഠ ആച്ചാദനം ആച്ഛാദനം ആജാനബാഹു ആജാനുബാഹു ആജ്ഞനേയന്‍ ആഞ്ജനേയന്‍ ആട്ടപ്പുറന്നാള്‍ ആട്ടപ്പിറന്നാള്‍ ആഡ്യന്‍ ആഢ്യന്‍ ആഢംബരം ആഡംബരം ആണങ്കില്‍ ആണെങ്കില്‍ ആണത്വം ആണത്തം ആതിതേയന്‍ ആതിഥേയന്‍ ആതിഥേയന്‍ (അതിഥി സല്‍ക്കാരം ചെയ്യുന്നവന്)…
Continue Reading

തെറ്റും ശരിയും (അ)

അരാജകത്തം അരാജകത്വം അന്തസ് അന്തസ്സ് അതോറിട്ടി അതോറിറ്റി അതിനോടകം അതിനകം അശ്ശേഷം അശേഷം അസ്സഹനീയം അസഹനീയം അടിമത്വം അടിമത്തം അനാശ്ചാദനം അനാച്ഛാദനം അജഗജാന്തര വ്യത്യാസം അജഗജാന്തരം അഗസ്ത്യാര്‍കൂടം- അഗസ്ത്യര്‍കൂടം, അഗസ്ത്യകൂടം അജണ്ട അജന്‍ഡ അദ്ഭുതം അത്ഭുതം അര്‍ദ്ധരാത്രിയില്‍ അര്‍ദ്ധരാത്രി അപാകത അപാകം…
Continue Reading
Featured

പ്രമുഖ കവി എന്‍.കെ. ദേശം കഥാവശേഷനായി

ആലുവ: പ്രമുഖ കവിയും നിരൂപകനുമായ ദേശം ഹരിതത്തില്‍ എന്‍.കെ ദേശം (87) അന്തരിച്ചു. എല്‍.ഐ.സി ജീവനക്കാരനായിരുന്നു. 1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്ത് കൊങ്ങിണിപ്പറമ്പില്‍ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനനം. എന്‍.കെ ദേശം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പേര് എന്‍. കുട്ടികൃഷ്ണപിള്ള.…
Continue Reading
Featured

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ അഞ്ചാമത് എഡിഷന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി എട്ടിന് മൂന്നുമണിക്ക് തിരുവനന്തപുരത്തെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. വൈക്കം മുഹമ്മദ്ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, സക്കറിയ, സി.വി.ശ്രീരാമന്‍ തുടങ്ങിയ…
Continue Reading
Featured

ഇന്ത്യയില്‍ സ്വതന്ത്രമായ എഴുത്ത് നിലനില്‍ക്കുന്നത് രണ്ടു കോടതി വിധികളുടെ പിന്‍ബലത്തില്‍: പി എന്‍ ഗോപീകൃഷ്ണന്‍

കൊച്ചി: ഇന്ത്യയില്‍ സ്വതന്ത്രമായി എഴുത്തു നടക്കുന്നത് രണ്ടു കോടതി വിധികളുടെ പിന്‍ബലത്തിലാണെന്ന് കവി പി.എന്‍ ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 'പെരുമാള്‍ മുരുകന്‍ കേസില്‍ മദ്രാസ് ഹൈക്കോടതിയുടെയും മീശ നോവല്‍ കേസില്‍ സുപ്രീംകോടതിയുടെയും വിധികള്‍ ഇല്ലായിരുന്നെങ്കില്‍ സ്വതന്ത്രമായ എഴുത്തിന്റെ വഴി അടയുമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം…
Continue Reading
Featured

ദേശാഭിമാനി പുരസ്‌കാരം ടി.ഡി.രാമകൃഷ്ണന്‍, ദീപ, വിഷ്ണുപ്രസാദ് എന്നിവര്‍ സ്വീകരിച്ചു

തിരുവനന്തപുരം: നാലാമത് ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ നോവല്‍ പുരസ്‌കാരം ടി.ഡി രാമകൃഷ്ണനും കഥാപുരസ്‌കാരം വി.കെ ദീപയും കവിതാപുരസ്‌കാരം വിഷ്ണുപ്രസാദും ഏറ്റുവാങ്ങി. ശില്‍പ്പവും ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.…
Continue Reading
Featured

ബി.ജെ.പി ആന്തരികഹിംസ വളര്‍ത്തുന്നു: എം.മുകുന്ദന്‍

തൃശൂര്‍: തനി ഹിംസയെക്കാള്‍ ഭീകരമായി ബി.ജെ.പി ആന്തരിക ഹിംസയെ വളര്‍ത്തുന്നുവെന്ന് പ്രമുഖ നോവലിസ്റ്റ് എം.മുകുന്ദന്‍ പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സാര്‍വദേശീയ സാഹിത്യോത്സവത്തിലെ 'എഴുത്തുകാരുടെ ദേശം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് ഇത്തരം ഹിംസ നടപ്പാക്കുന്നത്. വാടകയ്ക്ക് വീട് നല്‍കാനുള്ള…
Continue Reading