Archives for Featured
പ്രമുഖ കവി എന്‍.കെ. ദേശം കഥാവശേഷനായി
ആലുവ: പ്രമുഖ കവിയും നിരൂപകനുമായ ദേശം ഹരിതത്തില്‍ എന്‍.കെ ദേശം (87) അന്തരിച്ചു. എല്‍.ഐ.സി ജീവനക്കാരനായിരുന്നു. 1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്ത് കൊങ്ങിണിപ്പറമ്പില്‍ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനനം. എന്‍.കെ ദേശം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പേര് എന്‍. കുട്ടികൃഷ്ണപിള്ള.…
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ അഞ്ചാമത് എഡിഷന് മെഗാസ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി എട്ടിന് മൂന്നുമണിക്ക് തിരുവനന്തപുരത്തെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. വൈക്കം മുഹമ്മദ്ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, സക്കറിയ, സി.വി.ശ്രീരാമന് തുടങ്ങിയ…
ഇന്ത്യയില്‍ സ്വതന്ത്രമായ എഴുത്ത് നിലനില്‍ക്കുന്നത് രണ്ടു കോടതി വിധികളുടെ പിന്‍ബലത്തില്‍: പി എന്‍ ഗോപീകൃഷ്ണന്
കൊച്ചി: ഇന്ത്യയില്‍ സ്വതന്ത്രമായി എഴുത്തു നടക്കുന്നത് രണ്ടു കോടതി വിധികളുടെ പിന്‍ബലത്തിലാണെന്ന് കവി പി.എന്‍ ഗോപീകൃഷ്ണന് ചൂണ്ടിക്കാട്ടി. 'പെരുമാള്‍ മുരുകന് കേസില്‍ മദ്രാസ് ഹൈക്കോടതിയുടെയും മീശ നോവല്‍ കേസില്‍ സുപ്രീംകോടതിയുടെയും വിധികള്‍ ഇല്ലായിരുന്നെങ്കില്‍ സ്വതന്ത്രമായ എഴുത്തിന്റെ വഴി അടയുമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം…
ദേശാഭിമാനി പുരസ്കാരം ടി.ഡി.രാമകൃഷ്ണന്, ദീപ, വിഷ്ണുപ്രസാദ് എന്നിവര്‍ സ്വീകരിച്ചു
തിരുവനന്തപുരം: നാലാമത് ദേശാഭിമാനി സാഹിത്യപുരസ്കാരങ്ങള്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ നോവല്‍ പുരസ്കാരം ടി.ഡി രാമകൃഷ്ണനും കഥാപുരസ്കാരം വി.കെ ദീപയും കവിതാപുരസ്കാരം വിഷ്ണുപ്രസാദും ഏറ്റുവാങ്ങി. ശില്‍പ്പവും ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.…
ബി.ജെ.പി ആന്തരികഹിംസ വളര്‍ത്തുന്നു: എം.മുകുന്ദന്
തൃശൂര്‍: തനി ഹിംസയെക്കാള്‍ ഭീകരമായി ബി.ജെ.പി ആന്തരിക ഹിംസയെ വളര്‍ത്തുന്നുവെന്ന് പ്രമുഖ നോവലിസ്റ്റ് എം.മുകുന്ദന് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സാര്‍വദേശീയ സാഹിത്യോത്സവത്തിലെ 'എഴുത്തുകാരുടെ ദേശം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് ഇത്തരം ഹിംസ നടപ്പാക്കുന്നത്. വാടകയ്ക്ക് വീട് നല്‍കാനുള്ള…
തന്നെ ഭാര്യ മാത്രമായി ഒതുക്കിയെന്ന വിമര്‍ശനവുമായി വൃന്ദയുടെ പുസ്തകം
പ്രകാശ് കാരാട്ടും ഭാര്യ വൃന്ദയും ന്യൂഡല്‍ഹി: തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന വെളിപ്പെടുത്തലുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ പുസ്തകം വരുന്നു. പാര്‍ട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നുവെന്നും സിപിഎം…
‘ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഓദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം’, കോളിളക്കമുണ്ടാക്കിയ എം.ടിയുടെ പ്രസംഗം
എം.ടി. വാസുദേവന്‍ നായര്‍ കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രമുഖ സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കത്തിനിടയാക്കി. കേരള രാഷ്ട്രീയത്തിലെ ചില നേതാക്കളുടെ പേരെടുത്തുപറയാതെ തന്നെ പറഞ്ഞാണ് എം.ടി പ്രസംഗിച്ചതെങ്കിലും അതു ആ നേതാക്കളില്‍…
പതിതരുടെ കഥാകാരി പി.വത്സല ഓര്‍മ്മയായി
കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കള്‍മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. മുഖ്യധാരയില്‍നിന്ന് അകന്നുനില്ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു…
കോഴിക്കോട് യുനെസ്കോ സാഹിത്യനഗരപ്പട്ടികയില്‍
സര്‍ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗരാസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലും പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്കോ പദവി നല്‍കുന്നത്. ഈ പദവി ലഭിക്കുന്നതിനായി നേരത്തേ തന്നെ കോഴിക്കോട് കോര്പ്പറേഷന് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2014ല്‍ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയര്‍…
എം.എം. ബഷീറിനും എന്‍. പ്രഭാകരനും സാഹിത്യ അക്കാദമി ഫെലോഷിപ്പ്
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ ഫെലോഷിപ്പുകള്‍ക്ക് രണ്ടുപേര്‍ അര്‍ഹരായി. പ്രശസ്ത നിരൂപകന് ഡോ.എം.എം.ബഷീര്‍, കഥാകൃത്ത് എന്‍.പ്രഭാകരന് എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. 50,000 രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുക. പ്രമുഖ എഴുത്തുകാരായ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി.സുധീര,…