
പതിതരുടെ കഥാകാരി പി.വത്സല ഓര്‍മ്മയായി
കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കള്‍മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. മുഖ്യധാരയില്‍നിന്ന് അകന്നുനില്ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു…

കോഴിക്കോട് യുനെസ്കോ സാഹിത്യനഗരപ്പട്ടികയില്‍
സര്‍ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗരാസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലും പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്കോ പദവി നല്‍കുന്നത്. ഈ പദവി ലഭിക്കുന്നതിനായി നേരത്തേ തന്നെ കോഴിക്കോട് കോര്പ്പറേഷന് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2014ല്‍ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയര്‍…

എം.എം. ബഷീറിനും എന്‍. പ്രഭാകരനും സാഹിത്യ അക്കാദമി ഫെലോഷിപ്പ്
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ ഫെലോഷിപ്പുകള്‍ക്ക് രണ്ടുപേര്‍ അര്‍ഹരായി. പ്രശസ്ത നിരൂപകന് ഡോ.എം.എം.ബഷീര്‍, കഥാകൃത്ത് എന്‍.പ്രഭാകരന് എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. 50,000 രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുക. പ്രമുഖ എഴുത്തുകാരായ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി.സുധീര,…

ഗുരുകരുണാമൃതത്തിന് 67 വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് പരിഭാഷ
67 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച, ആദ്ധ്യാത്മികശോഭ പകരുന്ന മലയാളകൃതിയായ ‘ഗുരുകരുണാമൃതം’ ഇതാദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. കെ.ജി. പത്മാവതി അമ്മ 1966ല്‍ എഴുതിയതാണ് തന്റെയും കുടുംബത്തിന്റെയും ദൈവിക അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം. ശ്രീമദ് അഭേദാനന്ദ സ്വാമിജിയെ കാണാനുള്ള യാത്രയിലെ അപൂര്‍വ അനുഭവങ്ങളാണ് കൃതിയില്‍…

വി.മധുസൂദനന് നായര്‍ക്ക് ജ്ഞാനപ്പാന പുരസ്കാരം
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്കുന്ന 2023 ലെ ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ.വി.മധുസൂദനന് നായര്‍ക്ക് ലഭിച്ചു. സമഗ്ര സാഹിത്യസംഭാവനയ്ക്കാണ് പുരസ്കാരം. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്തുഗ്രാം സ്വര്‍ണ്ണപ്പതക്കവും, പ്രശസ്തിപത്രവും, ഓര്‍മ്മപ്പൊരുളും ( ഫലകവും)…