(പൈലോ പോള്‍
സമാഹരിച്ചതില്‍നിന്ന്
തിരഞ്ഞെടുത്തത്)

 

നക്കുന്ന നായിക്കു സ്വയംഭൂവും
പ്രതിഷ്ഠയും ഭെദമുണ്ടൊ

നഗരത്തിൽ ഇരുന്നലും നരകഭയം വിടാ

നഞ്ചുവേണമൊ നാനാഴി

നഞ്ഞേറ്റമീൻപോലെ

നടക്കുമ്പോൾ രണ്ടു ഏറെവെട്ടിയാൽ
കിടക്കുമ്പോൾ രണ്ടു ഏറെ വലിക്കാം

നടന്നകാൽ ഇടറും,
ഇരുന്നകാൽ ഇടറുകയില്ല

നടന്നുകെട്ട വൈദ്യനും
ഇരുന്നുകെട്ട വേശ്യയും ഇല്ല

നടന്നുവന്നു നടന്നോനും
നടന്നുവന്നു കിടന്നോനും ചികിത്സവേണ്ടാ

നടപ്പാൻ മടിച്ചിട്ടു ചിറ്റപ്പൻ
വീട്ടിൽനിന്നു പെണ്ണുകെട്ടിയതുപോലെ

നട്ടപ്പോഴും ഒരു കൊട്ട, പ
റിച്ചപ്പോഴും ഒരു കൊട്ട

നട്ടുനനെക്കയും നനെച്ചു പറിക്കയും

നട്ടുതിന്നുന്നതിലും നന്നു
ചുട്ടു തിന്നുകയാണൊ

നദിഒഴുകിയാൽ കടലിലൊളം

നനച്ചെറങ്ങിയാൽ കുളിച്ചു കയറും

നനെച്ചിറങ്ങിയാൽ പിന്നെ
ചെരിച്ചു കേററാറുണ്ടൊ

നനെഞ്ഞ കിഴവി വന്നാൽ
ഇരുന്ന വിറകിനു ചേതം

നനെഞ്ഞവനു ഈറൻ ഇല്ല,
തുനിഞ്ഞവനു ദുഃഖം ഇല്ലാ

നനെഞ്ഞിടം തന്നെ കുഴിച്ചാലോ

നന്നമ്പറ വെറ്റില, തുളുനാടൻ അടക്ക,
അറപ്പുഴ ചുണ്ണാമ്പു,
യാഴ്വാണം (ചാപ്പാണം) പുകയില

നമ്പി, തുമ്പി, പെരിച്ചാഴി, പട്ടരും,
പൊതുവാൾ തഥാ, ഇവർഐവരും
ഉള്ളെടം ദൈവമില്ലെന്നുനിർണ്ണയം

നംപൂരിക്കെന്തിന്നുണ്ടവല

നമ്പോലന്റെ അമ്മ
കിണറ്റിൽ പോയപോലെ

നയശാലിയായാൽ ജയശാലിയാകും

നരകത്തിൽ കരുണയില്ല,
സ്വൎഗ്ഗത്തിൽ മരണം ഇല്ല

നരി നരച്ചാലും കടിക്കും

1632 നരി നുണെക്കുംപോലെ

നരി പെറ്റമടയിൽ കുറുക്കൻ പെറുമൊ

നരിയിൻകയ്യിൽ കടച്ചിയെ
പോറ്റുവാൻ കൊടുത്തപോലെ

നരിവാലുകൊണ്ടൊ കടലാഴം പാർപ്പു

നല്ലതലക്കു നൂറു കയ്യുണ്ടു

നാക്കുള്ളവൻ കഴുവേറുകയില്ല

നാടില്ലാത്തവൻ ആനവളർത്തരുതു

നാടുവിട്ടരാജാവും
ഊർവിട്ടപട്ടിയും ഒരുപോലെ

നാടെനിക്കു, നഗരമെനിക്കു,
പകലെനിക്കുവെളിവില്ല

നാടൊക്കെ ഇനിക്കുള്ളതു,
പകലെങ്ങും ഇറങ്ങിക്കൂട

നാടോടുമ്പോൾ നടുവെ (ഓടണം)

നാണമില്ലാത്തവന്റെ ആസനത്തിലൊരാലു
കിളുത്താൽ അതുമൊരുതണലു

നാണിക്കുണ്ടൊ വിദ്യയുണ്ടാവു

നാണംകെട്ടവനെ കോലം (ഭൂതം) കെട്ടിക്കൂട

നാഥനില്ലാത്ത കളരിപോലെ

നാഥനില്ലാത്തനിലത്തു പട ആകാ

നാഥനില്ലാപ്പട നായ്പട

നാന്തല ഇല്ല കോന്തല ഇല്ല

നായർക്കു കണ്ടംകൃഷിയുണ്ടെങ്കിൽ
അച്ചിക്കു പൊലികടവും ഉണ്ടു

നായാട്ടുനായ്ക്കൾ തമ്മിൽകടിച്ചാൽ
പന്നി കുന്നുകയറും

നായായിപിറക്കിലും തറവാട്ടിൽപിറക്കണം

നായികുരച്ചാലാകാശം വീഴുമൊ

നായി കൊല്ലത്തിനുപോയപോലെ

നായിനടന്നാൽ കാര്യവുമില്ല,
നായ്ക്കിരിപ്പാൻ നേരവുമില്ല

നായി നടുക്കടലിൽചെന്നാലും
നക്കീട്ടെകുടിക്കൂ

നായിനെകാണുമ്പോൾ കല്ലുകാണുകയില്ല,
കല്ലുകാണുമ്പോൾ നായിനെ കാണുകയില്ല.

നായിന്റെവാൽ ഓടക്കുഴലിലിട്ടു
വലിച്ചാലും നേരെയാകയില്ല

നായിപത്തുപെറ്റിട്ടുംഫലമില്ല,
പശു ഒന്നുപോറ്റാലുംമതി

നായുടെവാൽ കുഴലിലിട്ടാൽ നിവരുമൊ

നായ്ക്കറിയാമൊ നല്ലതു

നായ്ക്കാഷ്ടത്തിനു ധൂപംകാട്ടൊല്ല

നായ്ക്കു പൊതിയൻതേങ്ങാ കിട്ടിയപോലെ

നായ്ക്കൊരുവേലയുമില്ല,
നിന്നുപെടുപ്പാൻ നേരവുമില്ല

നായ്ക്കോലം കെട്ടിയാൽ
പിന്നെ കരക്കെല്ലുള്ളു

നാരും കോലും ഉണ്ടെങ്കിൽ
ആകാശത്തോളം വെച്ചുകെട്ടരുതൊ

നാറിയോനെപേറിയാൽ (ചുമന്നാൽ)
പേറിയോനെ (ചുമന്നോനെ) നാറും

നാറ്റവും മണവും അറിയാത്തവൻ

നാറ്റാൻകൊടുത്താൽ നക്കരുതു

നാലാമത്തെ ആണു നാടുപിടിക്കും

നാലാമത്തെപെണ്ണു നടപൊളിക്കും

നാലാൾപറഞ്ഞാൽ നാടുംവഴങ്ങണം

നാലുതലചേരും, നാലു മുലചേരുകയില്ല

നാല്പതൂദിവസം കട്ടാൽ
ഉമ്മറപ്പടിയും വിളിച്ചുപറയും

നാളെനാളെതിനീളേതി നീളെനീളെപുന:​പുന:

നാളെനാളെ നീളെനീളെ

നാഴിപ്പൊന്നുകൊടുത്താലും
മൂളിപ്പെണ്ണു എനിക്കുവേണാ

നാഴിആഴിയിൽമുക്കിയാലും
നാഴിനാഴിതന്നെ

നിത്യത്തൊഴിലഭ്യാസം

നിത്യാഭ്യാസിആനയെ എടുക്കും

നിത്യംകാണുന്നകോഴി നിറംപിഴെക്കും

നിറക്കുടം തുളുമ്പുകയില്ല,
അരക്കുടംതുളുമ്പും

നിർമ്മാണരാജ്യത്തു കോണകക്കാരൻ ഭ്രാന്തൻ

നിലത്തുവെച്ചെ മുഖത്തുനോക്കാവു

നിലമറിഞ്ഞു വിത്തുവിതയ്ക്കണം

നിലാവുകണ്ട നായി
വെള്ളംകുടിക്കുംപോലെ

നിലാവുണ്ടെന്നുവെച്ചു
വെളുപ്പോളം കക്കരുതു

നിലാവുദിക്കൊളവും പന്നിനിൽക്കുമൊ

നിലെക്കുനിന്നാൽ മലെക്കുസമം

നിഴലിനെകണ്ടിട്ടു മണ്ണിന്നടിച്ചാൽ
കൈവേദനപ്പെടുകയല്ലാതെ ഫലം ഉണ്ടൊ-

നീചരിൽചെയ്യുന്ന ഉപകാരം
നീറ്റിലെ വരപോലെ

നീണ്ടനാവിനു കുറിയആയുസ്സ്

നീന്താൻ തുനിഞ്ഞാൽ ആഴം അറിയണമോ

നീന്താമാട്ടിനെ വെള്ളംകൊണ്ടുപോകും

നീർക്കോലിയും മതി അത്താഴംമുടക്കാൻ-

നീറാലിയിൽ ആറുകാൽ ആകാ

നീറ്റിൽ അടിച്ചാൽ കോലെമുറിയും

നുണക്കാതെ ഇറക്കികൂടാ,
ഇണങ്ങാതെ പിണങ്ങിക്കൂടാ

നെടുമ്പനപോയാൽ കുറുമ്പന നെടുമ്പന

നെന്മേനിതേച്ചാൽ പൊന്മേനിആകും

നെയികൂട്ടിയാൽ നെഞ്ഞറിയും

നെയിപെരുത്താൽ
അപ്പത്തിനു കേടുണ്ടൊ

നെയ്യപ്പംതിന്നാൽ രണ്ടുണ്ടുകാര്യം,
മീടുംമിനുങ്ങും വയറും നിറയും

നെയ്യുംമോരും കൂട്ടിയതുപോലെ-

നെൽക്കൊറിയനു മക്കൾപിറന്നാൽ
മക്കടമക്കളും നെൽക്കൊറിയർ

നെല്ലരികൊടുത്തു പുല്ലരികിട്ടിയതു
നമ്മുടെ കാലദോഷം-

നെല്ലറ പൊന്നറ

നെല്ലിൽ തുരുമ്പില്ലെന്നും
പണത്തിൽ കള്ളൻഇല്ലെന്നും വരുമോ

നേടിത്തളർന്നവനൊടു കടംകൊള്ളണം

നേരിൽചേർന്ന കള്ളവും
മോരിൽ ചേർന്ന വെള്ളവും

നേരിനേ നേരം വെളുക്കത്തുള്ള

നേരില്ലാത്തിടത്തു നിലയില്ല

നേരുകൊണ്ടാൽ ദോഷമില്ല