സലീം ചെറുതുരുത്തി

ഭൂഗോളമാകെ മാരി പെയ്തപ്പോൾ
ഭൂലോക വാസികൾ പലതും പഠിച്ചു
ഉണ്ണാനും അതിലേറെ കൊട്ടാനും
അന്നം കൊണ്ട് കളിച്ചൊരു ലോകം

ഒരു നേരമുണ്ണുവാൻ നീട്ടിയ കൈകളെ
കാണാതെ ധൂർത്തിൽ വാണ ലോകം
ഇന്നൊരു നേരം ഉണ്ണുവാൻ വേണ്ടി
ആരോ തരുന്നതും കാത്തിരിക്കുന്നു

പള്ളിയും അമ്പലം ദേവലയങ്ങൾ
ധൂർത്താലലങ്കാരം തീർത്തവർക്കിന്ന്
ജനനവും മരണവും കൊണ്ടാട്ടമില്ല
ആർഭാടമില്ലാത്ത ലോകം പിറന്നു

ഈയൊരു കാലവും പിന്നോട്ട് മായും
പാഠങ്ങളൊന്നും മറക്കാതിരിക്കാം
ധൂർത്തിനെ താഴിട്ടു പൂട്ടാം നമുക്ക്
എളിമയിൽ ജീവിച്ചു നോക്കാം നമുക്ക്