തെറ്റും ശരിയും (ക)

കക്കുക കയ്ക്കുക
കടതിണ്ണ കടത്തിണ്ണ
കടപത്രം കടപ്പത്രം
കടവാതല്‍ കടവാതില്‍ (വവ്വാല്‍)
കടാകം കടാഹം
കടാശ്വാസം ഋണാശ്വാസം
 കടിയ്ക്കുക  കടിക്കുക
 അടിയ്ക്കുക  അടിക്കുക
 കണിശത  സൂക്ഷ്മത
കണ്ടം കണ്ഠം
കണ്ടുപിടുത്തം കണ്ടുപിടിത്തം
കണ്ണിണകള്‍ കണ്ണിണ
കനകവൃഷ്ഠി കനകവൃഷ്ടി (പൊന്മഴ)
കനകാമ്പരം കനകാംബരം
കനിഷ്ടന്‍ കനിഷ്ഠന്‍,കനിഷ്ഠിക
കന്മഷം കല്മഷം (പാപം
കന്യകത്വം കന്യകാത്വം
കന്യാവൃതം കന്യാവ്രതം
കപ്പല്‍പട കപ്പല്‍പ്പട
കമണ്ടലു കമണ്ഡലു
കയ്പട കൈപ്പട
കയ്യക്ഷരംകൈയക്ഷരം
കയ്യാമം കൈയാമം
കയ്യാല കൈയാല
കയ്യാള്‍ കൈയാള്‍
കയ്യെഴുത്ത്കൈയെഴുത്ത്
കയ്യേറ്റം കൈയേറ്റം
കയ്യൊപ്പ്കൈയൊപ്പ്
കരഗൃഹം കരഗ്രഹം
കരിങ്കൂവളം