തെറ്റും ശരിയും (യ)
യജൂര്‍വ്വേദം | യജുര്‍വ്വേദം |
യജ്ഞവേധി | യജ്ഞവേദി |
യഥാകാലത്ത് | യഥാകാലം |
യഥാശക്തി പോലെ | യഥാശക്തി |
യഥാസമയത്ത് | യഥാസമയം |
യഥാസ്ഥാനത്ത് | യഥാസ്ഥാനം |
യഥാസ്ഥിതികന് | യാഥാസ്ഥിതികന് |
യഥേഷ്ടംപോലെ | യഥേഷ്ടം |
യദൃച്ഛയായി | യദൃച്ഛയാ |
യന്ത്രവല്‍ക്കരണം | യന്ത്രവല്‍ക്കരണം |
യമരാജാവ് | യമരാജന് |
യവാകു | യവാഗു (കഞ്ഞി) |
യശശരീരന്‍ | യശ:ശരീരന്‍, യശശ്ശരീരന്‍ |
യശസ് | യശസ്സ് |
യാചകി | യാചിക |
യാത്രീകന് | യാത്രികന് |
യാഥാര്‍ത്ഥ്യത | യാഥാര്‍ത്ഥ്യം |
യാദൃശ്ചികം | യാദൃച്ഛികം |
യുക്മം | യുഗ്മം |
യുധിഷ്ടിരന് | യുധിഷ്ഠിരന് |
യൗഗപഥ്യം | യൗഗപദ്യം |
യൗവ്വനം | യൗവനം |