കബരീതം ജം ലഗവും കബരീ സമവൃത്തം. ഉദാ: കാര്‍കൊണ്ടല്‍ തൊഴും കബരീ ചെല്‌ക്കൊണ്ട കൃപാലഹരീ ചില്‍ക്കുണ്ഡക തം ജം ലഗവും കബരീ സമവൃത്തം. ഉദാ: കാര്‍കൊണ്ടല്‍ തൊഴും കബരീ ചെല്‌ക്കൊണ്ട കൃപാലഹരീ ചില്‍ക്കുണ്ഡക
മദ്ധ്യചരീ കൈക്കൊണ്ടിടണം ശബരീ (എ.ആര്‍)
അനുഷ്ടുപ്പ്ഏതുമാവാമാദ്യവര്‍ണ്ണം; നസങ്ങളതിനപ്പുറം എല്ലാപ്പാദത്തിലും വര്‍ജ്ജ്യം;പിന്നെ നാലിന്റെ ശേഷമായ്, സമത്തില്‍
ജഗണം വേണം; ജസമോജത്തില്‍ വര്‍ജ്ജ്യമാം- ഇതാണനുഷ്ടുഭത്തിന്റെ ലക്ഷണം കവിസമ്മതം സമത്തിലാദ്യപരമായ്
രേഫവും പതിവില്ല കേള്‍ നോക്കേണ്ടതിഹ സര്‍വ്വത്ര കേള്‍വിക്കുള്ളൊരു ഭംഗിതാന്‍. (വക്ത്ര-വിപുലാ
വൃത്തകുടുംബാംഗങ്ങളുടെ സമഞ്ജസമായ സമ്മേളനമാണ് ‘ആനുഷ്ടുഭം’ എന്നു കൂടിപേരുള്ള ഈ വൃത്തം) ഉദാ:
ഇച്ചൊന്നതൊക്കെച്ചെയ്തിട്ടും ദ്രോഹിക്കുന്നു മഹാസുരന്‍ ഇണക്കം ദുഷ്ടരില്‍ പറ്റാ പിണക്കം താന്‍ ഫലപ്പെടും.
രമണീയംസമവൃത്തം. ചൊല്ലാം മം നയ രമണീയം ഉദാ: കന്ദേന്ദുദ്യുതി രമണീയം കന്ദം മൂന്നുലകിതിനെല്ലാം ചിത്തിന്‍
വിത്തൊരു പരതത്വം ചിത്തത്തില്‍ തെളിവരുളേണം (എ.ആര്‍)
ചമ്പകമാലാ (രുഗ്മാവതി)സമവൃത്തം. ദം മസഗം കേള്‍ ചമ്പകമാലാ ഉദാ: ചമ്പകമാലാ ചുംബികപാലാ ചന്ദ്രസുഭാലാ ചാരുകപോലാ സമവൃത്തം. ദം മസഗം കേള്‍ ചമ്പകമാലാ ഉദാ: ചമ്പകമാലാ ചുംബികപാലാ ചന്ദ്രസുഭാലാ ചാരുകപോലാ
ഭാസുരചെമ്മേ ഭാരതിനമ്മെ കാത്തരുളേണം, കീര്‍ത്തി തരേണം. (എ.ആര്‍)ഇന്ദ്രവജ്ര സമവൃത്തം. കേളിന്ദ്രവജ്രയ്ക്ക് തതം ജഗംഗം ഉദാ: ഭക്തപ്രിയത്താല്‍ ഭഗവാനുമങ്ങ-
സ്‌സല്‍ക്കാരമേല്ക്കാനുടനേ തുനിഞ്ഞാന്‍; കെല്‍പ്പൊടു മുപ്പാരുമയക്കിയെന്ന നല്‍ബ്ബാണമദ്ദമര്‍പ്പകനും തൊടുത്താന്‍
(കുമാരസംഭവം)
ഉപേന്ദ്രവജ്രസമവൃത്തം. ഉപേന്ദ്രവജ്രയ്ക്ക് ജതം ജഗംഗം ഉദാ: ചുവന്നു ചന്ദ്രക്കലപോല്‍ വളഞ്ഞും വിളങ്ങി പൂമൊട്ടുടനേ
പിലാശില്‍; വനാന്തലക്ഷ്മിക്ക് നഖക്ഷതങ്ങള്‍ വസന്ത യോഗത്തിലുദിച്ച പോലെ. (കുമാരസംഭവം)
വംശസ്ഥംസമവൃത്തം. ജതങ്ങള്‍ വംശസ്ഥമതാം ജരങ്ങളും ഉദാ: തിരിച്ചുനോട്ടം മയിസമ്മുഖസ്ഥിതേ ചിരിച്ചുവേറെ ചില
കാരണങ്ങളാല്‍ സ്മരിച്ചു മര്യാദ മനോജനെ സ്ഫുടീ- കരിച്ചുമില്ലങ്ങു മറച്ചുമില്ലവള്‍. (ഭാഷാശാകുന്തളം)
പ്രഹര്‍ഷിണിസമവൃത്തം. ത്രിച്ഛിന്നം മനജരഗം പ്രഹര്‍ഷിണിക്ക്. ഉദാ: വീഴുമ്പോള്‍ ഭുവി നഖകാന്തിയാല്‍ വെളുത്തും
വാഴുമ്പോള്‍ ദിവി മിഴിശോഭയാല്‍ കറുത്തും ഉന്തുമ്പോള്‍ കരതലകാന്തിയാല്‍ ചുവന്നും പന്തൊന്നെങ്കിലുമിതു
മൂന്നുപോലെ തോന്നും. (എ.ആര്‍)
മഞ്ജുഭാഷിണിസമവൃത്തം. സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി ഉദാ: മലയാളികള്‍ക്കു രസമേറ്റമേശുവാന്‍ മലയാള ഭാഷയതിലുള്ള സമവൃത്തം. സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി ഉദാ: മലയാളികള്‍ക്കു രസമേറ്റമേശുവാന്‍ മലയാള ഭാഷയതിലുള്ള
നാടകം മലയാതെ നീ പറക നല്ലതൊന്നുപൊന്‍- മലയായെതിര്‍ത്തമുലയായ നായികേ. (പ്ര.ചാ)വസന്തതിലകം സമവൃത്തം ചൊല്ലാം വസന്തതിലകം തഭജം ജഗംഗം. ഉദാ: ക്ഷിപ്രപ്രസാദി ദാസന്‍
ഗണനായകോ മേ വിഘ്‌നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം സര്‍വ്വത്രകാരിണി സരസ്വതിദേവീ വന്നെന്‍- നാവില്‍
കളിക്ക കുമുദേഷു നിലാവുപോലെ (കീര്‍ത്തി)
മാലിനിസമവൃത്തം നനമയയുഗമെട്ടില്‍ത്തട്ടണം മാലിനിക്ക്. (എട്ടില്‍ യതി) ഉദാ: ഇതിലെഴുതിയിരിക്കുു മാമകേ
നാമധേയേ പ്രതിദിനമൊരു വര്‍ണ്ണം വീതമായെണ്ണണം നീ; അതിനുടയ സമാപ്താവസ്മദീയാവരോധം മതിമുഖീ! ദയിതേ!
ത്വാംനേതുമാളെത്തുമന്ന് (ഭാഷാശാകുന്തളം)
 മന്ദാക്രാന്ത സമവൃത്തം. മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം ഉദാ: പാലിക്കാനായ് ബ്ഭുവനമഖിലം ഭൂതലേ സമവൃത്തം. മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം ഉദാ: പാലിക്കാനായ് ബ്ഭുവനമഖിലം ഭൂതലേ
ജാതനായി- ക്കാലിക്കൂട്ടം ഫലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ പീലിക്കോലൊന്നടിമലരില്‍ നീ കാഴ്ചയായ് വച്ചിടേണം
മൗലിക്കെട്ടില്‍ തിരുകുമതിനെത്തീര്‍ച്ചയായ് ഭക്തദാസന്‍ (മ.സ)