മാമ്പഴം
മാമ്പഴം(കവിത)
വൈലോപ്പിള്ളി ശ്രീധരമേനോന്‍
വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1936ല്‍ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളില്‍ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരമ്മ മാമ്പഴക്കാലമാകുമ്പോള്‍ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓര്‍ക്കുന്നതാണ് പ്രതിപാദ്യം. കേകാ വൃത്തത്തില്‍ ഇരുപത്തിനാല് ഈരടികള്‍ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ഓണപ്പതിപ്പിലാണ്. ആറു വര്‍ഷം മുന്‍പ് 1930ല്‍, നാലര വയസ്സുള്ളപ്പോള്‍ മരിച്ച ഒരനുജന്റെ ഓര്‍മ്മ കവിതയ്ക്കു പിന്നിലുണ്ടെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 1947ല്‍ ഇറങ്ങിയ ”കന്നിക്കൊയ്ത്ത്” എന്ന സമാഹാരത്തില്‍ ഇതു ഉള്‍പ്പെടുത്തി. മലയാളകവിതയുടെ നവോത്ഥാനപ്രതീകമായി ഈ കവിതയെ മാരാര്‍ വാഴ്ത്തിയിട്ടുണ്ട്. മാരാരുടെയും എം.എന്‍. വിജയന്റെയും മാമ്പഴം നിരൂപണങ്ങള്‍ പ്രശസ്തമാണ്. വീട്ടുമുറ്റത്തെ തൈമാവില്‍ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ, നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോള്‍ മകന്‍ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താന്‍ ശകാരിച്ചതും ഓര്‍ക്കുന്നു. ‘മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍, പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ’ എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീര്‍ത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറുക്കുവാന്‍ താന്‍ വരുന്നില്ലെന്ന് പറഞ്ഞ് പൂങ്കുല വെറും മണ്ണില്‍ എറിഞ്ഞു കളഞ്ഞ കുട്ടി, മാമ്പഴക്കാലത്തിനു മുന്‍പേ മരിച്ചുപോയി. കവി ഇതേക്കുറിച്ചു നടത്തുന്ന നിരീക്ഷണം പ്രസിദ്ധമാണ്:
Leave a Reply