രാമചന്ദ്രവിലാസം(മഹാകാവ്യം)

അഴകത്ത് പത്മനാഭക്കുറുപ്പ്

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം. അവതാരികയില്‍ എ.ആര്‍. രാജരാജവര്‍മ്മ പറയുന്നതാണ് അത്. 1907 ലാണ് ഈ കൃതി പ്രകാശിതമായത്. ഇരുപത്തിയൊന്ന് സര്‍ഗ്ഗവും ഒടുവിലത്തെ പ്രാര്‍ത്ഥനാനവകവും ഉള്‍പ്പെടെ 1832 ശ്ലോകമാണ് കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം. രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്. കവിയുടെ രാമഭക്തിക്ക് നിദര്‍ശനമായ ഈ കാവ്യത്തിന്റെ രചനയ്ക്ക് അധ്യാത്മരാമായണം, വാല്മീകിരാമായണം, ഭോജന്റെ രാമായണം ചമ്പു തുടങ്ങിയ കാവ്യങ്ങളോട് കടപ്പാടുണ്ട്. മഹാകാവ്യ ലക്ഷണങ്ങളില്‍ പ്രധാനമാണ് ചിത്രസര്‍ഗ്ഗം.സംസ്‌കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെയും ചിത്രസര്‍ഗ്ഗം നിബന്ധിച്ചിരിക്കുന്നത്.